ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കല്‍ തുടരാം
കൊച്ചി: തിരുവനന്തപുരത്തെ കവടിയാറുള്ള ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് കെ.ബി കോശി ജസ്‌റ്റിസ് പി. ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അറിയിച്ചു.
സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്‌ത് കൊണ്ട് ക്ലബ് അധികൃതര്‍ നല്‌കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.
ഗോള്‍ഫ് ക്ലബ് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ക്ലബിന് ലൈസന്‍സ് ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലബ് ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ ആരംഭിച്ചത്.












Click it and Unblock the Notifications