കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷ മേധാവിത്തം: ജമീല ഇബ്രാഹിം
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷമേധാവിത്വമാണ് നിലനില്‍ക്കുന്നതെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജമീല ഇബ്രാഹിം.
വിമര്‍ശിക്കുന്നവരെ നേതൃത്വം മൂലയ്‌ക്കിരുത്തുകയാണ് ചെയ്യുന്ന്. എന്നാല്‍ താന്‍ ഇങ്ങനെ ഒതുങ്ങിയിരിക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ പുരുഷമേധാവിത്വ മനോഭാവത്തിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്നത് ഞാനാണ്. അതിന്റെ പേരില്‍ അവര്‍ എന്നെ മൂലയ്‌ക്കിരുത്തി. എനിക്ക് കിട്ടേണ്ട ഗവര്‍ണര്‍ സ്ഥാനം നഷ്ടമാകാന്‍ കാരണം കേരളത്തിലെ നേതൃത്വമാണ്. 1991ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ച എന്നെ പരാജയപ്പെടുത്തിയത് പ്രാദേശിക കോണ്‍ഗ്രസാണ്- അവര്‍ ആരോപിച്ചു.
സിപിഎമ്മില്‍ സ്‌ത്രീകള്‍ക്ക് കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയുണ്ട്. ന്യൂനപക്ഷവിഭാഗക്കാരിയായിട്ടുപോലും പാര്‍ട്ടി എന്നെ പരിഗണിച്ചില്ല. സീറ്റിനു വേണ്ടി മത്സരിക്കാനില്ല, എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കും- ജമീല വ്യക്തമാക്കി.
പ്രായം ചെന്നയാളായതിനാല്‍ കെ കരുണാകരന്റെ പ്രസ്‌താവനകളെ അതിന്റെ ഗൗരവത്തില്‍ കണ്ടാല്‍ മതി. യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ധാരാളം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്- അവര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications