Get Updates
Get notified of breaking news, exclusive insights, and must-see stories!

മെറിറ്റും സംവരണവും തുല്യം: വിഎസ്‌

തിരുവനന്തപുരം: മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിയ്‌ക്കുന്ന പാരമ്പര്യം എന്‍എസ്‌എസ്‌ തുടരുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

മന്നത്ത്‌ പദ്‌മനാഭന്റെ കാലഘട്ടം മുതല്‍ എന്‍എസ്‌എസ്‌ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച സംഘടനയായിരുന്നു. ആ നിലപാട്‌ എന്‍എസ്‌എസ്‌ മുറുകെപിടിയ്‌ക്കുമെന്ന്‌ തന്നെയാണ്‌ കരുതുന്നത്‌. -വിഎസ്‌ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട്‌ വിശദീകരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

പിഎസ്‌സി വഴിയുള്ള ഉദ്യോഗസ്ഥ നിയമനങ്ങളില്‍ യോഗ്യതയും സംവരണവും 50:50 അനുപാതത്തില്‍ വേണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

"ഇക്കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട. ഒരു മുടിനാരിഴ വണ്ണത്തില്‍പ്പോലും ആര്‍ക്കും വര്‍ദ്ധിയ്‌ക്കാതെ തുല്യ അടിസ്ഥാനത്തില്‍ റിസര്‍വേഷനും മെറിറ്റും നടപ്പാക്കും". നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തില്‍ ആധികാരിക അഭിപ്രായം പറയേണ്ട ഒന്നാമത്തെ സ്ഥാപനം സുപ്രീം കോടതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര മത്സ്യ ഗവേഷ കേന്ദ്രം സ്ഥാപിയ്‌ക്കുന്നിതിന്‌ ഒരേക്കര്‍ എഴുപത്‌ സെന്റ്‌ സ്ഥലം അനുവദിയ്‌ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നൂറ്‌ രൂപ നിരക്കിലാണ്‌ ഭൂമി നല്‌കുക.

കാസര്‍കോട്‌ വെട്ടേറ്റു മരിച്ച പഞ്ചായത്തംഗം അഫ്‌സല്‍ സത്താറിന്റെ കുടുംബത്തിന്‌ ഒരു ലക്ഷം രൂപ ധനസഹായം നല്‌കും. വ്യാപാരികളുടെ വാറ്റ്‌ നികുതി റിട്ടേണിങ്ങിന്റെ ഇ ഫയലിംഗ്‌ അക്ഷയ കേന്ദ്രങ്ങളെ ഏല്‌പിയ്‌ക്കാന്‍ തീരുമാനമായെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+