സിപിഎമ്മിനെ 'ക്ഷ' വരപ്പിക്കാന്‍ കഴിയില്ല: പിണറായി
മാവേലിക്കര: ഒരു ജാതിസംഘടനയ്ക്കും തങ്ങളെ മൂക്ക്കൊണ്ട് 'ക്ഷ' വരപ്പിക്കുവാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ്സര്‍ക്കാരിനെ ഇറക്കുവാന്‍ വിമോചനസമരം നടത്തിക്കളയുമെന്ന് സുകുമാരന്‍നായര്‍ പറഞ്ഞത് എന്തര്ഥത്തിലാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ജാതിസംഘടന എന്ന് പറയുന്നത് ചിലര്‍ക്ക് കുറച്ചിലാണ്. പേരില്‍ സൊസൈറ്റി എന്നുള്ളതുകൊണ്ട് ജാതിസംഘടന അല്ലാതാകുമോ? ഞങ്ങള്‍ക്ക് എന്തിനാണ് എന്‍എസ്എസ്സിനോട് പക എന്ന് പണിക്കര്‍ വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായിക്ക് എന്‍എസ്എസ്സിനോട് സാമുദായിക വിരോധമുണ്ടോ എന്ന് സംശയമുണ്ടെന്ന ജി. സുകുമാരന്‍നായരുടെ പ്രസ്താവനയെ പരാമര്‍ശിച്ച്, കുമ്മനം രാജശേഖരന് പുരസ്കാരം നല്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍പോയ സുകുമാരന്നായരില്നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് പിണറായി വിജയന് ചോദിച്ചു.
തങ്ങളെ അനുസരിക്കുന്ന ഗവണ്മെന്റിനെ കൊണ്ടുവരുമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ താന്‍ പ്രതികരിച്ചത് കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് മനസ്സിലായി. കേരളത്തില്‍ ജാതീയമായ വേര്‍തിരിവ് വളര്‍ത്തി ഭിന്നത ഉണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications