അശ്ലീലം മാറ്റിയില്ലെങ്കില്‍ ഗൂഗിള്‍ നിരോധിക്കുമെന്ന് ചൈന
ബെയ്‌ജിങ്: സെര്‍ച്ച് ഫലങ്ങളില്‍ നിന്നും അശ്ലീലചിത്രങ്ങളും വിവരങ്ങളും നീക്കം ചെയ്‌തില്ലെങ്കില്‍ പ്രമുഖ സെര്‍ച്ച് എന്‍ജിനുകളായ ഗൂഗിളും ബൈദുവും നിരോധിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
നഗ്നചിത്രങ്ങളും അശ്ലീലമായ വിവരങ്ങളും നല്‍കുന്ന 19 വെബ് സൈറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ച ചൈനീസ് അധികൃര്‍ ഇവരോട് സൈറ്റുകളുടെ ഉള്ളടക്കം മാന്യമായ രീതിയില്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീലം നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്ന് ബെയ്‌ജിങിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ അശ്ലീല വിവരങ്ങള്‍ നീക്കം ചെയ്യാത്ത എല്ലാ സൈറ്റുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നെറ്റ് ശുദ്ധീകരണത്തിനായി ഏഴ് മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വന്‍ ശ്രമംതന്നെയാണ് ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നെറ്റില്‍ അശ്ലീല ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി തിരച്ചില്‍ നടത്തിയ ആയിരക്കണക്കിന് ആളുകളെ ചൈനീസ് പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications