ദുബയിലും അബുദബിയിലും വീട്ടുവാടക കുറയുന്നു
ദുബയ്: അബുദാബിയിലും ദുബയിലും 2009ല്‍ പാര്‍പ്പിട വാടക കുറയുമെന്ന് സൂചന. ഒട്ടേറെ പുതിയ പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
ഇതുകൂടാതെ വാടകക്കെട്ടിടങ്ങള്‍ക്ക് മുമ്പത്തെയത്ര ആവശ്യക്കാരില്ലെന്നതും വാടക കുറയാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രൂത്ത് ഇക്കണോമി കണ്‍സള്‍ട്ടന്റ് നടത്തിയ സര്‍വ്വേയല്‍ 2008,-2009 വര്‍ഷങ്ങളിലായി അബുദബിയില്‍ മാത്രം 72,285 ഹൗസിങ് യൂണിറ്റുകളുടെ പണി പൂര്‍ത്തിയായി താമസത്തിന് കൈമാറാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദുബയില്‍ 32000ത്തിലധികം ഫ്‌ളാറ്റുകളുടെ പണി പൂര്‍ത്തിയാടിട്ടുണ്ട്. 2009 ആദ്യ പകുതിയില്‍ താമസ സ്ഥലങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നത്ര ആവശ്യക്കാരുണ്ടാകില്ലെന്നാണ് പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വിവിധ കമ്പനികള്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരെ വ്യാപകമായി പിരിച്ചുവിട്ടതോടെ ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേയ്‌ക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യവും വാടക കുറയാന്‍ കാരണമാകും.
കുടുംബ വിസ അനുവദിക്കാന്‍ അടിസ്ഥാന ശംബളം പതിനായിരം ദിര്‍ഹമാക്കണമെന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നിയമമായാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം നാട്ടിലേയ്‌ക്ക് മടങ്ങേണ്ടിവരും.












Click it and Unblock the Notifications