Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്‌ തീകൊളുത്തി

മെല്‍ബണ്‍: ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്‌ തീകൊളുത്തിയ ഇന്ത്യന്‍ വംശജയ്‌ക്കെതിരെ ആസ്‌ത്രേലിയയിലെ കോടതി കൊലക്കുറ്റം ചുമത്തി.

പൊള്ളലേറ്റ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നാണ്‌ കോടതി ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്‌. നാല്‍പ്പത്തിനാലുകാരിയായ രജനി നാരായണ്‍ ആണ്‌ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്‌ തീകൊളുത്തിയത്‌.

ഭര്‍ത്താവ്‌ സതീഷ്‌ നാരായണിന്‌(47) മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന്‌ രജനി സംശയിച്ചിരുന്നു. ഇതില്‍ കുപിതയായാണ്‌ അവര്‍ ഭര്‍ത്താവിനോട്‌ കടുംകൈ ചെയ്‌തത്‌. തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ അഡ്‌ലെയ്‌ഡിലെ ക്ലീവ്‌ലാന്റ്‌ അവന്യൂവിലുള്ള ഇവരുടെ വീടും അയല്‍വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌.

ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്‌ താനീ കൃത്യം ചെയ്‌തതെന്നും എന്നാല്‍ അയാളെ കൊല്ലാന്‍ തനിക്ക്‌ ഉദ്ദേശമില്ലെന്നും രജനി അയല്‍ക്കാരോട്‌ പറഞ്ഞിരുന്നുവത്രേ. ജനുവരി ആദ്യവാരത്തിലാണ്‌ പൊള്ളലേറ്റതിനെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന സതീഷ്‌ മരിച്ചത്‌.

ഡിസംബര്‍ 8ന്‌ വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്തിവിന്റെ മേല്‍ സ്‌പിരിറ്റ്‌ ഒഴിച്ചാണ്‌ രജനി തീകൊളുത്തിയത്‌. തുടര്‍ന്ന്‌ അറസ്റ്റിലായ രജനിയെ വെള്ളിയാഴ്‌ച വരെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഇവരെ മാനസികാരോഗ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+