Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലിയില്‍ അജയ്‌യും കുടുങ്ങി

Ajay Devgan
ചണ്ഡീഗണ്ഡ്‌: രാജ്യത്തെ പുകവലി നിരോധനം ഏറ്റവും കുടുതല്‍ ബാധിച്ചിരിയ്‌ക്കുന്നത്‌ ബോളിവുഡ്‌ താരങ്ങളെയാണെന്ന്‌ തോന്നുന്നു. ഷൂട്ടിംഗിനും യാത്രകള്‍ക്കും ഇടെയുള്ള ഈ ചെറിയ ദുശ്ശീലം ഒഴിവാക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ലെന്നാണ്‌ പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്‌.

ഷാരൂഖ്‌ ഖാന്റെ പുകവലി വിവാദം പുകഞ്ഞ്‌ കത്തിയതിന്‌ പിന്നാലെ മറ്റൊരു ബോളിവുഡ്‌ താരം കൂടി പുകവലി കേസില്‍ കുടുങ്ങിക്കഴിഞ്ഞു. മുന്‍നിര ബോളിവുഡ്‌ നടന്‍ അജയ്‌ ദേവ്‌ഗണ്ണാണ്‌ പുതിയ പുകവലി വിവാദത്തില്‍ അകപ്പെട്ടിരിയ്‌ക്കുന്നത്‌.

ചണ്ഡീഗണ്ഡ്‌ എയര്‍പോര്‍ട്ട്‌ ലോഞ്ചില്‍ വെച്ച്‌ പാത്തുംപതുങ്ങിയും നിന്ന്‌ പുകവലിച്ചപ്പോള്‍ ആരും കണ്ടിരിയ്‌ക്കില്ലെന്നാണ്‌ അജയ്‌ കരുതിയത്‌. എന്നാല്‍ എയര്‍പോര്‍ട്ടിലെ ക്ലോസ്‌ സര്‍ക്യൂട്ട്‌ ക്യമറ അജയ്‌ യിന്‌ മുന്നില്‍ വില്ലനായി മാറുകയായിരുന്നു.
പൊതുസ്ഥലത്ത്‌ പുകവലിച്ചാല്‍ 200 രൂപയാണ്‌ പിഴ. അജയ്‌യിനെ സംബന്ധിച്ചിടത്തോളം ഈ തുക ഒരു പുക വിടുന്ന ലാഘവത്തോടെ അടയ്‌ക്കാമെന്നേയുള്ളൂ.

എന്നാല്‍ താരത്തിന്റെ പുകവലി വന്‍ വിവാദമാക്കിയ സാമൂഹിക പ്രവര്‍ത്തകരുടെ നീക്കങ്ങളാണ്‌ അജയ്‌യ്‌ക്ക്‌ തലവേദനയായിരിക്കുന്നത്‌. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു വ്യക്തിയായതിനാല്‍ പിഴയ്‌ക്ക്‌ പുറമെ കൂടുതല്‍ നടപടികള്‍ വേണമെന്നാണ്‌ സാമൂഹിക പ്രവര്‍ത്തകരുടെ വാദം.

അമൃത്സറിലെ ഖത്സ കോളെജില്‍ വെച്ച്‌ നടന്ന റബ്‌ നേ ബനാ ദി ജോഡിയുടെ ഷൂട്ടിംഗിനിടെ നടന്‍ ഷാരൂഖ്‌ പൊതുസ്ഥലത്ത്‌ പുകവലിച്ചതും വന്‍ വിവാദമായി മാറിയിരുന്നു. സംഭവത്തെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+