Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐക്ക്‌ സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം

ദില്ലി: ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി മുലായം സിങ്‌ യാദവ്‌ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസില്‍ സിബിഐയുടെ മലക്കം മറിച്ചിലിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു.

സിബിഐ സര്‍ക്കാരിന്റെ ഉപകരണമായി മാറരുതെന്ന്‌ കോടി അഭിപ്രായപ്പെട്ടു. മുലായത്തിനെതിരായ കേസില്‍ അന്വേഷണ നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിയ്‌ക്കുന്നതിന്‌ പകരം സുപ്രീം കോടതിയില്‍ വെയ്‌ക്കാമെന്ന്‌ കാണിച്ച്‌ 2007 ഒക്ടോബറില്‍ സിബിഐ അപേക്ഷ നല്‌കിയിരുന്നു.

എന്നാല്‍ ഈ അപേക്ഷ പിന്‍വലിയ്‌ക്കാനായി സിബിഐ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സിബിഐയുടെ ഈ നീക്കത്തിനെയാണ്‌ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചത്‌.

നീതി ആവശ്യപ്പെട്ട്‌ ഫയല്‍ ചെയ്‌ത കേസ്‌ എന്തിനാണ്‌ പിന്‍വലിയ്‌ക്കുന്നതെന്ന്‌ കോടതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+