ഇന്ധന വില വീണ്ടും കുറച്ചേയ്‌ക്കും
ദില്ലി: രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇന്ധനവില കുറച്ചേയ്‌ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ അറിയിച്ചു. പാചകവാതക വിലയില്‍ 20 മുതല്‍ 25 രൂപവരെ കുറവുണ്ടായേയ്‌ക്കുമെന്നാണ് അദ്ദേഹം നല്‍കിയ സൂചന.
എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ എത്ര കുറവുവരുത്തുമെന്ന കാര്യം വ്യക്തമല്ല. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ അഭ്യന്തര വിപണിയിലും വില കുറയ്‌ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഡിസംബര്‍ 5ന് ഇന്ധനവില കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിനും രണ്ട് രൂപയുമായിരുന്നു അന്ന് കുറച്ചത്.
ഇപ്പോള്‍ ട്രക്കുടമകള്‍ നടത്തിവരുന്ന സമരം ദൗര്‍ഭാഗ്യകരമാണെന്ന് ദിയോറ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഇത്തരം സമരം അനാവശ്യമാണ്.
സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കുമെന്നും സമരക്കാര്‍ക്കുമേല്‍ അവശ്യസര്‍വ്വീസ് നിയമം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications