എത്ര സ്‌ത്രീകളെ വേണമെങ്കിലും കിട്ടുമെന്ന് മന്ത്രി

ഞാന്‍ വിചാരിച്ചാല്‍ എത്ര സ്‌ത്രീകളെ വേണമെങ്കിലും കിട്ടും, പക്ഷേ ഭാര്യയായി ഒരാളെ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. ഇപ്പോള്‍ എനിക്കൊപ്പം താമസിക്കുന്ന വിയോല പാഷികോയെ ഞാന്‍ വിവാഹം ചെയ്‌തിട്ടില്ല. അവര്‍ എന്റെ ഭാര്യയല്ല- ഫ്രാന്‍സിസ്‌കോ പറഞ്ഞു.
ഭാര്യ സാറയാണ് താനുമായുള്ള വിവാഹബന്ധം നിലനില്‍ക്കേ ഫ്രാന്‍സിസ്‌കോ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഭാര്യയുടെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി പറയുന്നത്.
തന്റെ ശത്രുവും പൊതുമരാമത്ത് മന്ത്രിയുമായ ചര്‍ച്ചില്‍ അലിമാവോയാണ് തന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഫ്രാന്‍സിസ്‌കോ പറയുന്നത്. ഇത്തരമൊരു ആരോപണം ഉന്നയിക്കാനായി സാറയ്‌ക്ക് അലിമാവോ അമ്പത് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
അലിമാവോയ്‌ക്കെതിരെ ഞാന്‍ നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ഒരു നിയമസഭാംഗമെന്ന നിലയില്‍ സ്വന്തം ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അലിമാവോയ്‌ക്ക് അറിയാം- മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഭാര്യ സാറ അലിമാവോയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് കഴിയുന്നതെന്നും ഫ്രാന്‍സിസ്‌കോ ആരോപിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ടൊന്നും അലിമാവോയ്‌ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ താന്‍തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ ബഹുഭാര്യത്വ പ്രശ്‌നം തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇടപെടരുതെന്നുംതാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അക്കാര്യം അംഗീകിരിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ്‌കോ പറഞ്ഞു.












Click it and Unblock the Notifications