എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി
നോയിഡ: എംബിഎ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായെന്നു പരാതി. പെണ്‍കുട്ടിയുടെ സുഹൃത്തു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. മറ്റ് അഞ്ചു പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് നോയിഡ സിറ്റി എസ്പി അശോക് ത്രിപാഠി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് സെക്ടര്‍ 121നു സമീപമാണു സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സെക്ടര്‍ 39ലെ ഷോപ്പിങ് മാളില്‍നിന്നു സാധനങ്ങള്‍ വാങ്ങി സുഹൃത്തിനൊപ്പം കാറില്‍ പോകുന്പോള്‍ പോകുമ്പോഴാണു ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടയുകയായിരുന്നു.
ബലമായി കാറില്‍ കയറിയ യുവാക്കള്‍ കാറോടിച്ച് സെക്ടര്‍ 121ലെ അഴുക്കുചാലിനു സമീപം വിജനമായ സ്ഥലത്തു കൊണ്ടുപോയാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. മാനഭംഗപ്പെടുത്തിയ ശേഷം യുവതിയെയും സുഹൃത്ത് അമിത് തല്‍വാറിനെയും കാറില്‍ ഉപേക്ഷിച്ച് ഇരുവരുടെയും മൊബൈല്‍ ഫോണുമായാണു പ്രതികള്‍ കടന്നുകളയുകയായിരുന്നുവത്രേ.
ഹുസൈന്‍, ശ്രീകാന്ത്, സഞ്ജയ്, സുധീര്‍, ഗൌതം എന്നിവരാണു കസ്റ്റഡിയിലുള്ളത്. നോയിഡയിലെ റാംഗഡി ചൌകണ്ടി ഗ്രാമവാസികളായ ഇവരില്‍ ചിലര്‍ ബിരുദ വിദ്യാര്‍ഥികളാണ്. സംഭവം നടന്ന് 12 മണുക്കൂറിനുള്ളില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്ന് എസ്പി പറഞ്ഞു.
യുവാക്കളുടെ കയ്യില്‍ ക്രിക്കറ്റ് ബാറ്റും വടികളുമുണ്ടായിരുന്നതിനാല്‍ പ്രതികരിക്കാന്‍ ഭയം തോന്നിയതായി യുവതിയുടെ സുഹൃത്തും ലാജ്പത് നഗര്‍ നിവാസിയുമായ അമിത് തല്‍വാര്‍ പറഞ്ഞു. എന്നാല്‍ പരാതിയും പ്രതികളുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ്
അന്വേഷണ സംഘം പറയുന്നത്.
വിജനമായ സ്ഥലത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ക്രിക്കറ്റ് കളി കഴിഞ്ഞു വന്ന തങ്ങള്‍ കയറിയെന്നാണു പ്രതികളുടെ മൊഴി. കാറില്‍ പെണ്‍കുട്ടിയും സുഹൃത്തും മാന്യമായ രീതിയിലായിരുന്നില്ലെന്നും പ്രതികള്‍ പറയുന്നു.
പെണ്‍കുട്ടിയെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലുള്ള പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു നടക്കും. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications