അഭയയ്‌ക്ക് നീതി ലഭിക്കണം: കെസിവൈഎം
ആലപ്പുഴ: സിസ്റ്റര്‍ അഭയയ്‌ക്ക് നീതി ലഭിക്കണമെന്നതാണ് കെസിവൈഎമ്മിന്റെയും(കാത്തലിക് യൂത്ത് മൂവ്‌മെന്റ്) സഭയുടെയും നിലപാടെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എ ജി പാറപ്പാട്ട് ചൊവ്വാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭയയുടെ ഘാതകര്‍ ആരായാലും പുറത്തുകൊണ്ടുവരണമെന്നും വൈദികരെയും കന്യാസ്‌ത്രീയെയും അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചല്ല പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിച്ചതെന്നും എജി പറഞ്ഞു.
ഒട്ടേറെ വൈദികരും കന്യാസ്‌ത്രീകളുമുള്ള സഭയില്‍ ചിലര്‍ മോശമാണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല. ഒരു കന്യാസ്‌ത്രീയുടെ അശ്ലീലചിത്രങ്ങള്‍ പുറത്തുവന്ന സംഭവം ഒറ്റപ്പെട്ടതാണ്. സഭയ്‌ക്കെതിരായ ആരോപണങ്ങള്‍ എല്ലാം അവസാനം പൊള്ളയായി മാറും. കോടതിയാണ് കുറ്റക്കാര്‍ ആരാണെന്ന് വിധിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍തന്നെ സഭയും കെസിവൈഎമ്മും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധരംഗത്തുണ്ടായിരുന്നുവെന്നും എജി അവകാശപ്പെട്ടു.












Click it and Unblock the Notifications