കിളിരൂര്‍ ഫയലുകള്‍ ഭദ്രം: പോലീസ്
തിരുവനന്തപുരം: കിളിരൂര്‍ കേസിന്റെ ഫയലുകള്‍ മുക്കിയെന്ന കേസില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി കുറ്റക്കാരിയാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പോലീസ്, തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മൂന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.
കിളിരൂര്‍ പോണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും കാണാതായിട്ടില്ലെന്നും എല്ലാം ഭദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയുണ്ടെന്നും പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചിലര്‍ മുക്കിയെന്ന് മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ കെ. സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു.
ഈ ആരോപണത്തിന്‍ മേല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പി.കെ ശ്രീമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രാജേന്ദ്രന്‍, രണ്ടു മന്ത്രി പുത്രന്‍മാര്‍ എന്നിവരടക്കം ആറു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. ഈ കേസിലാണ് ശ്രീമതിക്കെതിരെ തെളിവില്ലെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications