ബഹുഭാര്യത്വം നിരോധിക്കാന്‍ ശുപാര്‍ശ
കൊച്ചി: വി. ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ നിര്‍ണ്ണായക പരിഷ്‌കരണങ്ങള്‍ക്കുള്ള ശുപാര്‍ശകളുള്‍പ്പെടുന്ന റിപ്പോര്‍ട്ട് ജനുവരി 24ന് സമര്‍പ്പിക്കും.
ദയാവധം അനുവദിക്കുക, ബഹുഭാര്യത്വം നിരോധിക്കുക തുടങ്ങി പ്രധാനപ്പെട്ട പല ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. സാമൂഹികപരമായി വിപ്ലവാത്മകവും സമൂലവുമായ മാറ്റത്തിനാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയെന്ന് കൃഷ്‌ണയ്യര്‍ അറിയിച്ചു.
ഗുരുവായൂരും ശബരിമലയിലും ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും കീഴ്‌ജാതിക്കാര്‍ക്ക് പൂജ നടത്താന്‍ അനുവാദം, ഹര്‍ത്താലിന് ഒരാഴ്‌ച മുമ്പ് നോട്ടീസ് നല്‍കുക, രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം അനുവദിക്കരുത്.
ആദ്യ ഭാര്യയ്‌ക്ക് മാനസികരോഗമോ, കുട്ടികളുണ്ടാകാതിരിക്കുകയോ ചെയ്‌താല്‍ മാത്രം അവരുടെ അനുവാദത്തോടെ മാത്രം രണ്ടാമത്തെ വിവാഹം അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.
നിയമപരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടന്‍തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി എം വിജയകുമാര്‍ അറിയിച്ചു. സാധാരണ സംഭവിക്കാറുള്ളതുപോലെ ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കാലതാമസമുണ്ടാകില്ലെന്ന് കൃഷ്‌ണയ്യരെ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി അറിയിച്ചത്.












Click it and Unblock the Notifications