കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലില്‍ ചവിട്ടിയതിന് നാലു വയസ്സുകാരന്‍ 18കാരനെ വെടിവച്ചു

  • By Staff
Google Oneindia Malayalam News

ജാക്‌സണ്‍(ഒഹിയോ): നാലുവയസ്സുകാരന്റെ വെടിയേറ്റ്‌ പതിനെട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്‌പില്‍ മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്‌.

ജാക്‌സണില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ സംഭവം നടന്നത്‌. നഥാന്‍ ബീവേഴ്‌സാണ്‌ വെടിയേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌. ബേബി സിറ്റിങ്‌ പോലുള്ള സംവിധാനത്തില്‍ കുട്ടികളെ നോക്കുന്നയാളാണ്‌ നഥാന്‍.

കുട്ടികളെ നോക്കുന്നതിനിടയില്‍ നഥാന്‍ ഒരു നാലുവയസ്സുകാരന്റെ കാലില്‍ അറിയാതെ ചവിട്ടിപ്പോയി. ചവിട്ടേറ്റ്‌ നന്നായി വേദനിച്ച കുട്ടിയ്‌ക്ക്‌ നിയന്ത്രണം വിട്ടു. അവന്‍ തൊട്ടടുത്തുള്ള അലമാരയില്‍ നിന്നും തോക്കെടുത്ത്‌ നഥാന്‌ നേരെ വെടിവയ്‌ക്കുകയായിരുന്നു.

കൈയ്‌ക്ക്‌ വെടിയേറ്റതുകൊണ്ട്‌ അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ നഥാന്‍ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

ഇതിനിടെ അരിസോണയിലുണ്ടായ മറ്റൊരു സംഭവത്തില്‍ അമ്മയെ വെടിവച്ചുകൊന്ന പന്ത്രണ്ടുവയസ്സുകാരന്‍ കുറ്റക്കാരനാണെന്ന്‌ കോടതി വിധിച്ചിട്ടുണ്ട്‌. 23നാണ്‌ ഈ കേസിന്റെ വിധി പറയുക. അരിസോണയിലെ നിയമപ്രകാരം കുട്ടിയ്‌ക്ക്‌ 18 വയസ്സാകുമ്പോള്‍ മോചിപ്പിയ്‌ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X