സാമ്പത്തിക മാന്ദ്യം: ജര്‍മ്മന്‍ കോടീശ്വരന്‍ ജീവനൊടുക്കി
ഫ്രാങ്ക്‌ഫര്‍ട്ട്: ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കടക്കെണിയിലായ ജര്‍മ്മന്‍ കോടീശ്വരന്‍ ആത്മഹത്യ ചെയ്‌തു.
ഓഹരി വിപണിയില്‍ വന്‍ തോതില്‍ പണമിറക്കി നഷ്ടം വന്നതിനെ തുടര്‍ന്നാണ് എഴുപത്തിനാലുകാരനായ അഡോള്‍ഫ് മെര്‍ക്കിള്‍ തീവണ്ടിയ്‌ക്ക് മുന്നില്‍ ചാടി മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സാമ്പത്തിക മാന്ദ്യം മൂലം അഡോള്‍ഫിന്റെ ബിസിനസില്‍ വന്‍തകര്‍ച്ച നേരിട്ടിരുന്നു.
2008ലെ ഫോബ്‌സ് പട്ടിക പ്രകാരം ലോകത്തെ 94ാമത്തെ ധനികനായിരുന്നു അഡോള്‍ഫ് മെര്‍ക്കിള്‍.
സിമന്റ് വ്യവസായവും ഔഷധ നിര്‍മാണവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ബിസിനസ് മേഖലകള്‍.
എന്നാല്‍ ജര്‍മ്മനിയിലെ പ്രമുഖ കാര്‍ നിര്‍മാതക്കളായ വോക്‌സ് വാഗണിന്റെ ഓഹരികളില്‍ 88. 54 കോടി ഡോളര്‍ മുടക്കിയതാണ് മെര്‍ക്കിളിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ത്തത്.












Click it and Unblock the Notifications