അഭയ: ഹൈക്കോടതിക്ക് ഫോറന്‍സിക് ലാബിന്റെ കത്ത്
ബാംഗ്‌ളൂര്‍: അഭയക്കേസില്‍ വാദം കേട്ട രണ്ട് ബഞ്ചുകള്‍ വ്യത്യസ്‌തമായ ഉത്തരവുകള്‍ പുറപ്പൈടുവിച്ചതിന്റെ പശ്ചാത്തലത്തില്‍ ബാംഗ്‌ളൂരിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് ഹൈക്കോടതിയ്‌ക്ക് കത്തയച്ചു.
ലാബ് ഡയറക്ടര്‍ മോഹനനാണ് കത്തയച്ചിരിയിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യമനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ കേസിനെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് ലാബ് ഡയറക്ടര്‍ അയച്ച കത്തിലുണ്ട്.
കേസില്‍ ആദ്യം വാദം കേട്ടിരുന്ന ജസ്റ്റിസ് വി. രാംകുമാര്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. പ്രതികളുടെ നാര്‍ക്കോ അനാലിസിസ് ചിത്രീകരിച്ച സിഡിയില്‍ തിരിമറി നടന്നുവെന്ന വാദങ്ങള്‍ക്കിടെയാണ് ജസ്‌റ്റിസ് രാംകുമാര്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്.
എന്നാല്‍ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ പലതും ഫോറന്‍സിക് ലാബിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു. നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍ മാലിനിയ്‌ക്കെതിരെയും കോടതി ഉത്തരവില്‍ അന്ന് പരാമര്‍ശങ്ങളുണ്ടായിരുന്നു.
സിഡിയില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് സൂചിപ്പിച്ച ജസ്റ്റിസ് ഹേമ യഥാര്‍ത്ഥ സിഡി കണ്ടത്തണമെന്ന് സിബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു.
ജസ്‌റ്റിസ് ഹേമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയ ഫോറന്‍സിക് ലാബധികൃതര്‍ ഇത്തരം സംഭവങ്ങള്‍ ലാബിന്റെ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications