ഏഴിമല രാജ്യത്തിന് സമര്‍പ്പിക്കുന്നു
കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായി മാറുന്ന ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിയ്ക്കും. ഏഷ്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിശീലന കേന്ദ്രം ആരംഭിയ്ക്കുന്നത്. ഏഴിമല നാവികകേന്ദ്രം രാജ്യത്തിന് സ്വന്തമാകുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ക്കാണ് ഫലമുണ്ടാകുന്നത്.
1980ല്‍ തന്നെ പദ്ധതി സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. 1987 ജനുവരി 17ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അക്കാദമിക്ക് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയെങ്കിലും പിന്നീട് പത്ത് വര്‍ഷത്തിന് ശേഷമാണ് പദ്ധതിയുടെ രൂപരേഖ തയാറായത്. 2001ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് നിര്‍മാണത്തിന് തുടക്കമിട്ടു.
സ്റ്റേഡിയം, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ ഡ്രില്‍ കോര്‍ട്ടുകള്‍, അക്വാ സ്പോര്‍ട്സ് കോംപ്ലക്സ് എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് അക്കാദമിയില്‍ സജ്ജീകരിച്ചിരിയ്ക്കുന്നത്. ഇവിടെ നിന്നുള്ള ആദ്യ ബാച്ച് 2013ല്‍ പുറത്തിരങ്ങും. 600 കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം ഏഴിമലയിലുണ്ടാകും. നാവികസേനയിലെ ഓഫീസര്‍മാരുടെ പരിശീലനവും ഇനി മുതല്‍ ഇവിടെയാകും നടക്കുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കും.
പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി എ.കെ ആന്റണി, മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്, നാവികസേനാ മേധാവി സുരീഷ് മേത്ത, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്, പി.കെ ശ്രീമതി എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെയും മറ്റു പ്രമുഖരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് എസ്പിജി, ദേശീയ സുരക്ഷാ സേന, നാവിക സേന, സംസ്ഥാന പോലീസ് തുടങ്ങിയവര്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications