കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴിമല രാജ്യത്തിന്‌ സമര്‍പ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായി മാറുന്ന ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി വ്യാഴാഴ്‌ച രാജ്യത്തിന്‌ സമര്‍പ്പിയ്‌ക്കും. ഏഷ്യയില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു പരിശീലന കേന്ദ്രം ആരംഭിയ്‌ക്കുന്നത്‌. ഏഴിമല നാവികകേന്ദ്രം രാജ്യത്തിന്‌ സ്വന്തമാകുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കാണ്‌ ഫലമുണ്ടാകുന്നത്‌.

1980ല്‍ തന്നെ പദ്ധതി സംബന്ധിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ തയാറാക്കിയിരുന്നു. 1987 ജനുവരി 17ന്‌ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി അക്കാദമിക്ക്‌ തറക്കല്ലിടല്‍ ചടങ്ങ്‌ നടത്തിയെങ്കിലും പിന്നീട്‌ പത്ത്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ പദ്ധതിയുടെ രൂപരേഖ തയാറായത്‌. 2001ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ നിര്‍മാണത്തിന്‌ തുടക്കമിട്ടു.

സ്റ്റേഡിയം, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ ഡ്രില്‍ കോര്‍ട്ടുകള്‍, അക്വാ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ്‌ അക്കാദമിയില്‍ സജ്ജീകരിച്ചിരിയ്‌ക്കുന്നത്‌. ഇവിടെ നിന്നുള്ള ആദ്യ ബാച്ച്‌ 2013ല്‍ പുറത്തിരങ്ങും. 600 കേഡറ്റുകള്‍ക്ക്‌ പരിശീലനം നല്‌കാനുള്ള സൗകര്യം ഏഴിമലയിലുണ്ടാകും. നാവികസേനയിലെ ഓഫീസര്‍മാരുടെ പരിശീലനവും ഇനി മുതല്‍ ഇവിടെയാകും നടക്കുക. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 2.45ന്‌ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിയ്‌ക്കും.

പ്രധാനമന്ത്രിക്ക്‌ പുറമെ പ്രതിരോധ മന്ത്രി എ.കെ ആന്റണി, മുഖ്യമന്ത്രി വിഎസ്‌ അച്യുതാനനന്ദന്‍, നാവികസേനാ മേധാവി സുരീഷ്‌ മേത്ത, മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, പി.കെ ശ്രീമതി എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെയും മറ്റു പ്രമുഖരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട്‌ എസ്‌പിജി, ദേശീയ സുരക്ഷാ സേന, നാവിക സേന, സംസ്ഥാന പോലീസ്‌ തുടങ്ങിയവര്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X