7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു: മന്‍മോഹന്‍
ചെന്നൈ: ഈ സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിയ്‌ക്കുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ചെന്നൈയില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴില്‍ കാര്‍ഡില്‍ തൊഴിലുടമയുടെ വിവരങ്ങള്‍, ജോലി സംബന്ധമായ കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് നടപടിയുണ്ടാകണം.
തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ സഹകരിയ്‌ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമ്മേളനത്തിന് ഡക്കാന്‍ മുജ്ജാഹിദ്ദീന്റെ ഭീഷണിയുള്ളതിനാല്‍ സുരക്ഷാ സന്നാങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications