അഭയ: കൂടിക്കാഴ്‌ച റിപ്പോര്‍ട്ട് നല്‌കണമെന്ന് ഹൈക്കോടതി
കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ റിമാന്‍ഡില്‍ കഴിയവെ അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വസ്‌തുതാ റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് ആര്‍ ബസന്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്.
പ്രതികളുമായി കൂടിക്കാഴ്‌ച നടത്താന്‍ അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‌കിയെങ്കിലും വേണ്ടത്ര സമയം അനുവദിച്ചില്ലെന്നും സ്വതന്ത്രമായ കൂടിക്കാഴ്‌ചയ്‌ക്ക് അവസരം ലഭിച്ചില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ സിബിഐയോടും മൂന്ന് പ്രതികളുടെ അഭിഭാഷകരോടുമാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications