Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കേന്ദ്ര കമ്മിറ്റി തുടങ്ങി

കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനു പുറമെ സംഘടനാ വിഷയങ്ങളും മൂന്ന്‌ ദിവസം നീളുന്ന യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര കമ്മിറ്റി യോഗത്തിന്‌ മുന്നോടിയായി പിബി യോഗം ചേരുന്നുണ്ട്‌.

സിപിഎമ്മിന്‌ കാര്യമായി സ്വാധീനമല്ലാത്ത സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ സംഖ്യങ്ങളെക്കുറിച്ച്‌ കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമാകും.

ആന്ധ്രാപ്രദേശില്‍ തെലുങ്ക്‌ ദേശമായും തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഡിഎംകെയുമായും ചേര്‍ന്ന്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം തീരുമാനിച്ചിരുന്നു.

അതേ സമയം ഉത്തര്‍പ്രദേശില്‍ മായാവതി നേതൃത്വം നല്‌കുന്ന ബിഎസ്‌പിയുമായി ചേര്‍ന്ന്‌ തിരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യുപിയില്‍ മത്സരിയ്‌ക്കുന്നതിനായി ബിഎസ്‌പി വച്ചിരിയ്‌ക്കുന്ന ഉപാധികള്‍ കേന്ദ്ര കമ്മിറ്റി തള്ളുമെന്ന്‌ തന്നെയാണ്‌ കരുതപ്പെടുന്നത്‌.

യുപിയില്‍ സിപിഎമ്മിനെ മത്സരിപ്പിയ്‌ക്കുന്നതിന്‌ പകരം കേരളത്തിലും ബംഗാളിലും തങ്ങളുടെ സ്‌ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കണമെന്നാണ്‌ ബിഎസ്‌പിയുടെ നിബന്ധന.

സംസ്ഥാനത്തെ വിഭാഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യില്ലെന്നാണ്‌ സൂചന.

ഒന്‍പതിന്‌ നടക്കുന്ന പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാര്‍, കേരളാ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍, പിണറായി വിജയന്‍, സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്‌ തുടങ്ങിയവര്‍ പൊതു സമ്മേളനത്തില്‍ പ്രസംഗിയ്‌ക്കും.

സമ്മേളനത്തിന്‌ മുമ്പ്‌ നടക്കുന്ന റാലിയില്‍ രണ്ട്‌ ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിയ്‌ക്കാനണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+