വേണ്ടി വന്നാല്‍ വിമോചനസമരം നടത്തും എന്‍എസ്‌എസ്
നെടുമുടി: പാവങ്ങള്‍ക്ക് സംവരണമടക്കം സാമൂഹിക നീതി നടപ്പാക്കാന്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് വേണ്ടി വന്നാല്‍ രണ്ടാം വിമോചന സമരം നടത്തുമെന്ന് എന്‍എസ്‌എസ് അസിസ്‌റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
കുട്ടനാട് എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
വേണമെങ്കില്‍ സമരത്തിന് എന്‍എസ്‌എസ് തന്നെ നേതൃത്വം നല്‌കും. അവഗണിയ്‌ക്കപ്പെട്ട എഴുപതോളം സംവരണ സമുദായങ്ങള്‍ക്കും നായന്മാരിലെ പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടിയാണ് എന്‍എസ്‌എസ് ശബ്ദമുയര്‍ത്തുന്നത്.
എന്‍എസ്‌എസ് മുന്നോട്ടുവച്ച വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സംഘടന ശ്രമിക്കും. അത് പറഞ്ഞതിന് ഭീഷണിപ്പെടുത്തി അടക്കിയിരുത്താമെന്ന് പിണറായി കരുതേണ്ട.
ഈഴവരിലെയും മുസ്ലീങ്ങളിലെയും സമ്പന്നര്‍ക്ക് വേണ്ടിയാണ് പിണറായി ആക്രോശിയ്‌ക്കുന്നത്. ഇതിനെ പിന്താങ്ങുന്നത് രണ്ട് വിഭാഗങ്ങളുടെയും സമ്പന്നരുടെ വക്താക്കളായ വെള്ളാപ്പിള്ളിയും പാലൊളി മുഹമ്മദ് കുട്ടിയുമാണ് -സുകുമാരന്‍ നായര്‍ പറഞ്ഞു. പിണറായി കണ്ണുരുട്ടിയാല്‍ തിരുത്തിപ്പറയാന്‍ മടിക്കാത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications