നാവിക സേനയെ കൂടുതല്‍ ശക്തമാക്കണം: പ്രധാനമന്ത്രി
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് രാജ്യത്തിനു സമര്‍പ്പിച്ചു.
അക്കാദമിയിലെ പ്രധാന ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്, നാവിക സേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്ത, ദക്ഷിണ മേഖലാ അധിപന് വൈസ് അഡ്മിറല്‍ സുനില്‍ കെ. ധാംല എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
തീവ്രവാദ ഭീഷണി ശക്തമായ പശ്ചാത്തലത്തില്‍ നാവിക സേനയെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുംബൈ തീവ്രവാദി ആക്രമണം നാവിക സേന ശക്തിപ്പെടുത്തേണ്ടതിന്റെ പ്രധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടു്നനത്. കടല്‍ത്തീരം ദേശവിരുദ്ധ ശക്തികള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാവിക സേനയുടെ നവീകരണത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധക്കപ്പലുകളുടെ രൂപകല്പനയിലും കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തന്നെ നാവിക സേനയുടെ ശക്തിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന എന്ന സ്ഥിതിയാണ് കാര്യങ്ങള്‍ നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലാണ് ഏഴിമല നാവിക അക്കാദമിയെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ചെന്നൈയിലേക്ക് തിരിച്ചു.
ഈ വര്‍ഷം ജൂണില്ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങും. 750 കേഡറ്റുകള്‍ക്കുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 1100 പേര്‍ക്കായിരിക്കും പ്രവേശനം. നാല് വര്‍ഷത്തിന് ശേഷം വിദേശ കേഡറ്റുകള്‍ക്കും ഇവിടെ പരിശീലനം നല്‍കും. 721.98 കോടി മുടക്കിയാണ് ഏഴിമല നാവിക അക്കാദമി നിര്‍മിച്ചിരിയ്ക്കുന്നത്. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണിത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications