റിസോര്‍ട്ടിലെ താമസക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം
ആലപ്പുഴ: അമേരിക്കന്‍ പൗരത്വമുള്ള തമിഴ്‌നാട് സ്വദേശിനിയെ റിസോര്‍ട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച റൂംബോയ് പിടിയില്‍. ആലപ്പുഴയിലെ ഒരു പ്രമുഖ റിസോര്‍ട്ടില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്.
ആലപ്പുഴ സനാതനം വാര്‍ഡില്‍ കരമനശേരി ജോബിനെ (18)യാണ് നോര്‍ത്ത് പോലീസ് അറസ്‌റ്റു ചെയ്‌തത്. യുവതി ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
ആലപ്പുഴ സന്ദര്‍ശനത്തിനെത്തിയ ഇരുപത്തഞ്ചുകാരി കഴിഞ്ഞ മൂന്നുദിവസമായി ഈ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. രാത്രി 11.30 ന് മുറി വൃത്തിയാക്കാനെന്ന വ്യാജേന എത്തിയ ജോബിന്‍ ഇവരെ കടന്നുപിടിക്കുകയായിരുന്നത്രെ.












Click it and Unblock the Notifications