ട്വിറ്ററില്‍ ഹാക്കര്‍മാരുടെ കളി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പോപ്പ് ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ് തുടങ്ങിയ പ്രമുഖരുടെ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്‌നിയുടെ അക്കൗണ്ടില്‍ നിറയെ ഹാക്കര്‍മാര്‍ അശ്ലീലമെഴുതിവച്ചിരുന്നു. ഇവ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
ട്വിറ്ററില്‍ നിന്നെന്ന പോലെയുള്ള മെയിലാണത്രേ ഹാക്കര്‍മാര്‍ ആദ്യം അയയ്‌ക്കുന്നത്. ഈ മെയിലിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്വിറ്ററിന്റെ ലോഗിന്‍ പേജിന് സമാനമായ ഒരു പേജ് തുറക്കപ്പെടും.
ഈ പേജിലൂടെ ലോഗിന്‍ ചെയ്യുന്നവരുടെ ലോഗിന്‍ പേരും പാസ് വേര്‍ഡും ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. കബളിപ്പിക്കാനുപയോഗിക്കുന്ന ഈ പേജ് അപ് ലോഡ് ചെയ്‌തിരിക്കുന്നത് ചൈനയില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
ട്വിറ്ററില്‍ നിന്നാണെന്ന് അവകാശപ്പെട്ടെത്തുന്ന മെയിലുകള്‍ വിശ്വസിക്കരുതെന്ന് ഇപ്പോള്‍ ട്വിറ്ററിന്റെ പൂമുഖ താളില്‍ത്തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒബാമ, ബ്രിട്‌നി തുടങ്ങിയ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തതായി ഒരു പതിനെട്ടുകാരന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications