Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്ദ്യം രതി വിപണിയിലും: സര്‍ക്കാര്‍ സഹായിക്കണമെന്ന്‌

Porn industry wants to get a bailout, too
ലോസ്‌ആഞ്ചല്‍സ്‌: ആഗോള സാമ്പത്തിക മാന്ദ്യം എല്ലാ വ്യാപാര മേഖലകളെയുമെന്ന പോലെ ലൈംഗിക വ്യവസായത്തെയും ബാധിയ്‌ക്കുന്നു. അമേരിക്കയിലെ തകര്‍ച്ചയിലാണ്ട ലൈംഗിക വ്യവസായത്തെ കരയകറ്റുന്നതിനായി സര്‍ക്കാര്‍ നടപടികളെടുക്കണമെന്ന്‌ ഈ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

പ്രശസ്‌തപോര്‍ണോഗ്രാഫര്‍മാരായ ജോഫ്രാന്‍സിസും ലാറി ഫ്‌ളിയന്റുമാണ്‌ ഈയാവശ്യം ഉന്നയിച്ച്‌ അമേരിക്കന്‍ ഭരണകൂടത്തെ സമീപിയ്‌ക്കാന്‍ ഒരുങ്ങുന്നത്‌.

തകര്‍ച്ച നേരിടുന്ന സാമ്പത്തിക സ്ഥാപനങ്ങളെയും വാഹനവ്യവസായത്തെയും സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച രക്ഷാപദ്ധതി ലൈംഗിക വ്യവസായത്തിനും വേണമെന്നാണ്‌ ഇവരുടെ ആവശ്യം.

ലൈംഗിക വ്യവസായത്തെ കരകയറ്റാന്‍ അഞ്ച്‌ ബില്യണ്‍ ഡോളറിന്റെ രക്ഷാപദ്ധതി നടപ്പാക്കണമെന്നും ഇവര്‍ പറയുന്നു.

പ്രശസ്‌തി ലക്ഷ്യമാക്കിയല്ല ഞങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്‌. സര്‍ക്കാര്‍ ഈ വ്യവസായത്തെ സഹായിക്കുക തന്നെ വേണം. കുപ്രസിദ്ധ വീഡിയോ പോണ്‍ പരമ്പരയായ ഗേള്‍സ്‌ ഗോണ്‍ വൈല്‍ഡിന്റെ നിര്‍മാതാവായ ഫ്രാന്‍സിസ്‌ പറയുന്നു.

മൂന്ന്‌ വര്‍ഷം മുമ്പ്‌ 18 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാനമാണ്‌ ഈ രംഗത്ത്‌ നിന്നും ലഭിച്ചിരുന്നത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം 22 ശതമാനത്തിന്റെ ഇടിവ്‌ ലൈംഗിക വിപണിയിലുണ്ടായി.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങള്‍ക്ക്‌ ലൈംഗിക വിഷയങ്ങളില്‍ താത്‌പര്യം കുറയുകയാണ്‌. ലൈംഗികതയെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്‌ വ്യവസായത്തെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ്‌ വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+