അമേരിക്കന്‍ വീഥിയില്‍ ആറുവയസ്സുകാരന്റെ കാറോട്ടം!!
വെര്‍ജീനിയ: സ്കൂള്‍ ബസ് പോയതിനെത്തുടര്‍ന്ന് ആറു വയസ്സുകാരന് കാറോടിച്ച് സ്കുളില്‍ പോയി. അമേരിക്കയിലെ വെര്‍ജീനിയയിലാണ് സംഭവം നടന്നത്.
രാവിലെ ഒരുങ്ങാന്‍ വൈകിയതിനെത്തുടര്‍ന്നാണ് സ്കൂള്‍ ബസ് കിട്ടാതെ പോയത്. പിന്നീട് കൃത്യസമയത്ത് സ്കൂളിലെത്താനാണ് കുട്ടി ഈ സാഹസം കാണിച്ചത്. ഉറങ്ങുകയായിരുന്നു അച്ഛനും അമ്മയും കുട്ടി കാറുമെടുത്ത് സ്കൂളിലേയ്ക്ക് തിരിച്ച കാര്യം അറിഞ്ഞില്ല.
കുട്ടിയ്ക്ക് യഥാര്‍ത്ഥത്തില്‍ കാറോടിക്കാന്‍ അറിയുമായിരുന്നില്ല. കമ്പ്യൂട്ടര്‍ ഗെയിമില്‍ കാറോടിച്ചുള്ള പരിചയം വച്ചാണ് അച്ഛന്റെ ഫോര്‍ഡ് കാറുമായി കുട്ടി റോഡിലിറങ്ങിയത്. സ്കൂളിലേയ്ക്കുള്ള ഓട്ടത്തിനിടയില്‍ കാര്‍ ചിലയിടങ്ങളില്‍ ഇടിയ്ക്കുകയും ചെറിയ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
എന്തായാലും കുട്ടി ഡ്രൈവര്‍ കൃത്യസമയത്ത് തന്നെ സ്കൂളിലെത്തിയിരുന്നു. നിരത്തിലൂടെ അപകടകരമായി പോകുന്ന കാര്‍ കണ്ട പൊലീസ് അതിനെ പിന്തുടര്ന്ന് സ്കൂളിലെത്തി.
എന്തിനാണ് കാറോടിച്ച് വന്നതെന്ന ചോദ്യത്തിന് കൃത്യസമയത്ത് സ്കൂളിലെത്താനാണ് കാറുമായി വന്നതെന്നായിരുന്നുവത്രേ കുട്ടിയുടെ ഉത്തരം. കുട്ടി തങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞെന്നും സീറ്റ് ബെല്‍റ്റ് പോലും ധരിക്കാതെയായിരുന്നു ആറുവയസ്സുകാരന്റെ ഈ സാഹസമെന്നും പത്തുകിലോമീറ്ററാണ് കുട്ടി ഇങ്ങനെ കാറോടിച്ചതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറഞ്ഞപ്പോള്‍ മാത്രമാണ് മകന്റെ സഹാസപ്രവൃത്തിയെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞത്. കുട്ടിയുടെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും യഥാര്‍ത്ഥ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സാഹസിക ഡ്രൈവിങിനിടെ കുട്ടിയ്ക്ക് ചെറിയ പരുക്കുകള്പറ്റിയിട്ടുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications