ഗൂഗിളിലും പിരിച്ചുവിടല്‍
സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള സാമ്പത്തിക മാന്ദ്യം ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിനെയും ബാധിയ്‌ക്കുന്നു. കരാര്‍ തൊഴിലാളികളായ 5000 പേരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗവേഷണവും വികസനവും മെച്ചപ്പെടുത്തുന്നതിന് നൂറുകണക്കിന് കോടി ഡോളര്‍ ചെലവഴിയ്‌ക്കേണ്ടതുണ്ടെന്ന് കമ്പനി പറയുന്നു.വിവിധ രാജ്യങ്ങളിലായി 24,400 പേര്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നുണ്ട്.
സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് ക്രിസ്‌മസ് അവധിക്കാലത്തെ ജീവനക്കാരുടെ അവധിക്കാലാഘോഷങ്ങളും അവര്‍ക്ക് നല്‌കുന്ന സമ്മാനങ്ങളും കമ്പനി വേണ്ടെന്ന് വെച്ചിരുന്നു.
ലോകത്തെ നാലാമത്തെ കമ്പ്യൂട്ടര്‍ നിര്‍മാതക്കളായ ലെനോവ 2500 ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഗൂഗിളിലെ പിരിച്ചുവിടല്‍ വാര്‍ത്തകളും പുറത്തുവന്നിരിയ്‌ക്കുന്നത്.












Click it and Unblock the Notifications