Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം: സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു

ഹൈദരാബാദ്‌: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ മുന്‍തലവന്‍ രാമലിംഗ രാജുവിനെ അറസ്റ്റു ചെയ്യാന്‍ ആന്ധ്രാപ്രദേശ്‌ സര്‍ക്കാരിന്‌ മേല്‍ സമ്മര്‍ദ്ദമേറുന്നു. 8000 കോടിയുടെ തട്ടിപ്പ്‌ നടത്തിയെന്ന്‌ രാജു തന്നെ വെളിപ്പെടുത്തിയിട്ടും അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന്‌ പിന്നില്‍ പല അഭ്യൂഹങ്ങളും പ്രചരിയ്‌ക്കുന്നുണ്ട്‌. രാജുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന കാരണമാണ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാതിരിയ്‌ക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്‌.

അതേ സമയം രാജ്യം കണ്ട ഏറ്റവും വലിയ കോര്‍പ്പറേറ്റ്‌ തട്ടിപ്പ്‌ നടത്തിയ സത്യം ചെയര്‍മാനെ അറസ്‌റ്റു ചെയ്യാന്‍ പ്രത്യേകം പരാതിയൊന്നും ലഭിയ്‌ക്കേണ്ട കാര്യമില്ലെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സാന്പത്തിക ക്രമക്കേടും വിശ്വാസ വഞ്ചനയും കാണിച്ച രാമലിംഗരാജുവിനെതിരെ പോലീസിന്‌ സ്വയം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കോടതിയുടെ വാറന്റില്ലാതെ തന്നെ അറസ്‌റ്റു ചെയ്യാന്‍ കഴിയും.

വിശ്വാസവഞ്ചന കാണിച്ചുവെന്ന്‌ കുറ്റാരോപിതന്‍ തന്നെ കത്തിലൂടെ സമ്മതിച്ച സാഹചര്യത്തില്‍ പോലീസിന്‌ സ്വമേധയാ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന്‌ ആന്ധ്രപ്രദേശ്‌ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി നാഗേശ്വര്‍ റാവു ചൂണ്ടിക്കാട്ടുന്നു.

രാജുവിനെതിരെ എത്രയും വേഗത്തില്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിന്‌ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്‌. സത്യം ചെയര്‍മാനെതിരെ നടപടി വേണമെന്ന കോര്‍പ്പറേറ്റ്‌കാര്യ മന്ത്രി പ്രേം ചന്ദ്ര ഗുപ്‌ത കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഒരു പരാതി ലഭിച്ചതിന്‌ ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ്‌ ആന്ധ്ര സര്‍ക്കാര്‍ സ്വീകരിച്ചത്‌. സത്യം തട്ടിപ്പ്‌ അന്വേഷണം ഏറ്റെടുത്ത സിബിസിഐഡി സംഘവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശം ലഭിയ്‌ക്കുന്നതും കാത്തിരിയ്‌ക്കുകയാണെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.

സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ പോലീസ്‌ സ്വന്തം നിലയില്‍ രാജുവിനെതിരെ കേസ്‌ ഫയല്‍ ചെയ്യുകയും വെള്ളിയാഴ്‌ച തന്നെ അറസ്റ്റു ചെയ്യുമെന്നും സൂചനകളുണ്ട്‌. ഇതിന്‌ പുറമെ കേസന്വേഷണം സിബിഐയ്‌ക്ക്‌ കൈമാറുമെന്നും കരുതപ്പെടുന്നു.

ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ സിബിസിഐഡിയ്‌ക്ക്‌ കീഴില്‍ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ്‌ കാരണം. ബാലന്‍സ്‌ ഷീറ്റ്‌ പോലും എന്തെന്നറിയാത്ത ഉദ്യോഗസ്ഥരാണ്‌ സത്യം തട്ടിപ്പ്‌ അന്വേഷിക്കുന്നതെന്ന പോലീസ്‌ വൃത്തങ്ങള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്‌.

അതേ സമയം സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാന്‍ സിബിഐയുടെ കീഴില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്‌. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരടക്കമുള്ള സിബിഐയുടെ വിഭാഗത്തിന്‌ അന്വേഷണം കൈമാറണമെന്നാണ്‌ ആവശ്യമുയര്‍ന്നിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+