കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യത്തെ ഏറ്റെടുക്കില്ലെന്ന്‌ എല്‍ ആന്റ്‌ ടി

  • By Staff
Google Oneindia Malayalam News

മുംബൈ: പ്രതിസന്ധിയിലായ സത്യം കന്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്ന്‌ ലാര്‍സണ്‍ ആന്റ്‌ ടൂബ്രോ(എല്‍ ആന്റ്‌ ടി) ലിമിറ്റഡ്‌ ചെയര്‍മാന്‍ എഎം വിനായക്‌ പറഞ്ഞു.

ഏതെങ്കിലും ഓഹരികള്‍ വാങ്ങിക്കൂട്ടുവാനോ ഓഹരി വിറ്റഴിയ്‌ക്കുവാനോ ഇപ്പോള്‍ മുതിരുന്നില്ല. എല്‍ ആന്റ്‌ ടി നേരത്തേ സത്യം ഓഹരികള്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ സത്യത്തിലെ 3.95 ശതമാനം ഓഹരികള്‍ ഞങ്ങളുടെ പക്കലുണ്ട്‌- നായിക്‌ അറിയിച്ചു.

സാമ്പത്തിക ക്രമക്കേടുകള്‍ സമ്മതിച്ചുകൊണ്ട്‌ സത്യം ചെയര്‍മാന്‍ രാമലിംഗരാജു രാജിവച്ചതിനെത്തുടര്‍ന്ന്‌ സത്യത്തിന്റെ ഓഹരിയ്‌ക്ക്‌ വിപണിയില്‍ വന്‍ വിലത്തകര്‍ച്ചയാണുണ്ടായത്‌. വെള്ളിയാഴ്‌ച എല്‍ആന്റ്‌ടിയുടെ ഓഹരികള്‍ക്കും ചെറിയ തോതില്‍ ഇടിവുണ്ടായിട്ടുണ്ട്‌.

സത്യത്തെ ഏറ്റെടുക്കാന്‍ എല്‍ ആന്റ്‌ ടി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബുധനാഴ്‌ച സത്യത്തിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ അദ്ദേഹം ഓഹരിവിഹിതം നാലുശതമാനത്തിലേയ്‌ക്ക്‌ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ച രണ്ടുശതമാനം ഓഹരിയേ ഇവര്‍ക്കുണ്ടായിരുന്നുള്ളു.

നേരത്തേ എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌, മൈന്‍ഡ്‌ ട്രീ, ടെക്‌ മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ സത്യത്തെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ക്രമക്കേട്‌ പുറത്തുവന്നതോടെ എല്ലാവരും പിന്‍മാറുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X