നന്ദിഗ്രാമില്‍ തൃണമൂലിന് വിജയം
നന്ദിഗ്രാം: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നടനന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് തിരിച്ചടി.
സിപിഐയുടെ സിറ്റിങ് സീറ്റായിരുന്ന നന്ദിഗ്രാം തൃണമൂല്‍ കോണ്‍ഗ്രസിലെ ഫിറോസ ബീവിയിലൂടെയാണ് തൃണമൂല്‍ പിടിച്ചെടുത്തത്. 39,551 വോട്ടുകള്‍ നേടിയാണ് ബീവി വിജയിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സി.ഡി ലാമ അറിയിച്ചു.
ജനുവരി അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും തൃണമൂലും സിപിഐയും തമ്മിലായിരുന്നു പ്രധാന പോരാട്ടം.
സിപിഐ എംഎല്‍എയായിരുന്ന മുഹമ്മദ് ഇല്യാസ് അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വ്യവസായ ആവശ്യത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നന്ദിഗ്രാം രാജ്യശ്രദ്ധയാകര്‍ഷിച്ചത്.












Click it and Unblock the Notifications