തൃശൂരില്‍ വാഹനപകടത്തില്‍ 5 അയ്യപ്പ ഭക്തര്‍ മരിച്ചു
തൃശൂര്‍: നെല്ലായിയിലുണ്ടായ വാഹനപകടത്തില്‍ അഞ്ച് അയ്യപ്പഭക്തര്‍ മരിച്ചു. മൈസൂര്‍ സ്വദേശികളായ ചന്ദ്രന്‍ (40), സുഹരേശന്‍ (35), കിരണ്‍ കുമാര്‍ (40), ശിവരുദ്ര കൗണ്ടര്‍ (60) ഗണേശ് (35) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുള കയറ്റി വന്ന ലോറിയ്‌ക്ക് പിന്നിലിടിച്ചാണ് അപകടം. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടു പേര്‍ വെള്ളിയാഴ്‌ച രാവിലെ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
ബംഗളൂരില്‍ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന ഇവരുടെ കാര്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടത്തില്‍പ്പെട്ടത്. പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് മരിച്ചവരെ പുറത്തെടുത്തത്.












Click it and Unblock the Notifications