ഇന്ധന വിതരണത്തില്‍ നിയന്ത്രണം; ഇരുചക്ര വാഹനങ്ങള്‍ക്ക് 5 ലിറ്റര്‍
തിരുവനന്തപുരം: എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ സമരം മൂലം ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥനത്തെ ഇന്ധന വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ഓട്ടോറിക്ഷയ്‌ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും അഞ്ച് ലിറ്റര്‍ വീതവും മറ്റ് വാഹനങ്ങള്‍ക്ക് പരമാവധി 10 ലിറ്റര്‍ വീതവും ഇന്ധനം നല്‌കാവൂ എന്നാണ് സര്‍ക്കാര്‍ പമ്പുടമകള്‍ക്ക് നല്‌കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.
ഇന്ധനക്ഷാമം പരിഹരിയ്‌ക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊച്ചിന്‍ റിഫൈനറിയിലുള്ള ഇന്ധനം എടുക്കാനും തീരുമാനമായിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കുമായിരിക്കും ഇത് ഉപയോഗിക്കുക.
സപ്ലൈകോ പമ്പുകളിലെ ഇന്ധനം സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ആംബലന്‍സുകള്‍ക്കും ഉപയോഗിക്കും.
ചര്‍ച്ചയില്‍ ഗതാഗത മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പ്രതിനിധികളും പങ്കെടുത്തു.












Click it and Unblock the Notifications