കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാര്‍ഡ്‌ ഡിസ്‌ക്കുകള്‍ അടിച്ചു തകര്‍ക്കൂ!!

  • By Staff
Google Oneindia Malayalam News

Simply deleting unwanted data is never good enough, the publication warns
ലണ്ടന്‍: പഴയ കമ്പ്യൂട്ടര്‍ നിങ്ങള്‍ വില്‌ക്കാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ കന്വ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ ഇളക്കിയെടുത്ത്‌ അടിച്ചു തകര്‍ക്കൂ. തമാശയെന്ന്‌ തോന്നാമെങ്കിലും കമ്പ്യൂട്ടര്‍ രംഗത്തെ വിദഗ്‌ധര്‍ നല്‌കുന്ന ഉപദേശമാണിത്‌.

നിങ്ങളുടെ കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങള്‍ അന്യരുടെ കൈയിലകപ്പെടാതിരിയ്‌ക്കാന്‍ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ അടിച്ചു തകര്‍ക്കണമെന്ന്‌ ഉപദേശിയ്‌ക്കുന്നത്‌ ബ്രിട്ടനിലെ പ്രമുഖ കമ്പ്യൂട്ടര്‍ മാസികയായ വിച്ച്‌ ആണ്‌.

ഹാര്‍ഡ്‌ ഡിസ്‌ക്കിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ്‌ ചെയ്‌തത്‌ കൊണ്ടോ ഫോര്‍മാറ്റ്‌ ചെയ്‌തത്‌ കൊണ്ടോ അതിലുള്ള വിവരങ്ങള്‍ പൂര്‍ണമായി ഇല്ലാതാകില്ലെന്ന്‌ മാസിക പറയുന്നു.

തങ്ങള്‍ ഇബേയിലൂടെ വാങ്ങിയ എട്ട്‌ കമ്പ്യൂട്ടറുകളില്‍ നിന്നും ഡിലീറ്റ്‌ ചെയ്‌ത 22,000 ഫയലുകള്‍ പൂര്‍ണമായ തിരിച്ചെടുക്കാന്‍ കഴിഞ്ഞെന്ന കാര്യമാണ്‌ മാസിക ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്‌.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വ്യാപകമായതോടെ പലരും തങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിലെ വിവരങ്ങളും ഇന്റര്‍നെറ്റ്‌ വഴിയുള്ള പണമിടപാടിന്റെയും രഹസ്യ വിവരങ്ങള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലാണ്‌ സൂക്ഷിക്കുന്നത്‌.

വിവരങ്ങള്‍ മായ്‌ച്ചു കളഞ്ഞുവെന്ന ആത്മവിശ്വാസത്തോടെ നിങ്ങള്‍ കമ്പ്യൂട്ടര്‍ വിറ്റാലും ഇതൊക്കെ തിരിച്ചെടുക്കാമെന്നതാണ്‌ യാഥാര്‍ത്ഥ്യം. -വിച്ച്‌ പറയുന്നു. ഈ വിവരങ്ങള്‍ പല തട്ടിപ്പുകളും ചെയ്യാനാകും. അതിനാല്‍ പഴയ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ അന്യരുടെ പക്കല്‍ എത്തിപ്പെടില്ലെന്ന്‌ ഉറപ്പാക്കാന്‍ ഒരു വഴിയേയുള്ളൂ. ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ ഇളക്കിയെടുക്കുക. ഒരു ചുറ്റികയെടുത്ത്‌ അത്‌ തച്ചുതകര്‍ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X