Get Updates
Get notified of breaking news, exclusive insights, and must-see stories!

6വയസ്സുകാരനും 5 വയസ്സുകാരിയും ഒളിച്ചോടി

Anna-Bell, Anna-Lena and Mika
ഹാനോവര്‍: യുകെജിക്കാരന്‍ എല്‍കെജിക്കാരിയോട്‌ ഐ ലവ്‌ യു പറയുകയും പറക്കും ചുംബനം നല്‍കുകയും ചെയ്യുന്ന കാലമാണിതെന്ന്‌ നമ്മളെല്ലാം പറയാറുണ്ട്‌. എന്നാല്‍ ഐ ലവ്‌ യു പറയുക മാത്രമല്ല അഞ്ചും ആറും വയസ്സുള്ളവര്‍ കല്യാണം കഴിക്കാനായി ഒളിച്ചോടാനും ധൈര്യം കാണിക്കുന്ന കാലമാണിതെന്ന്‌ പറയേണ്ടകാലമെത്തിക്കഴിഞ്ഞു.

ഇത്‌ വെറും അതിശയോക്തിയല്ല, നടന്ന സംഭവം തന്നെയാണ്‌. ജര്‍മ്മനിക്കാരായ കൊച്ചു കമിതാക്കളാണ്‌ വിവാഹം ചെയ്യാനായി വീടും നാടും വിട്ട്‌ ഒളിച്ചോടിയത്‌. ജര്‍മ്മന്‍ നഗരമായ ഹാനോവറിലെ റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ്‌ പൊലീസ്‌ കമിതാക്കളെ പിടികൂടിയത്‌.

ആറു വയസ്സുകാരന്‍ മൈക്കയും അഞ്ചുവയസ്സുകാരി അന്ന ബെല്ലുമാണ്‌ ഈ കഥയിലെ കഥാപാത്രങ്ങള്‍. ആഫ്രിക്കയില്‍ വച്ച്‌ വിവാഹിതരാകാന്‍ തീരുമാനിച്ച്‌ ഇറങ്ങി പുറപ്പെടുമ്പോള്‍ വിവാഹത്തിന്‌ സാക്ഷിയാകാനായി ഇവര്‍ അന്നയുയുടെ സഹോദരി ഏഴുവയസ്സുകാരി ലെനയെയും കൂടെക്കൂട്ടിയിരുന്നു.

പുതുവത്സരാഘോഷങ്ങള്‍ക്കായി കുടുംബങ്ങള്‍ ഒത്തുകൂടിയപ്പോഴാണ്‌ കമിതാക്കള്‍ ഒളിച്ചോടി വിവാഹം കഴിക്കുന്ന കാര്യം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിച്ചത്‌. കാര്യം ലെനയോടും പറഞ്ഞു. അടുത്ത ദിവസം കാലത്ത്‌ മാതാപിതാക്കള്‍ ഉണരുന്നതിന്‌ മുമ്പ്‌ വസ്‌ത്രങ്ങള്‍ സണ്‍ഗ്ലാസുകള്‍ എന്നു തുടങ്ങി അവശ്യവസ്‌തുക്കളെല്ലാമെടുത്ത്‌ ഇവര്‍ വീടുവിട്ടിറങ്ങി.

വീട്ടില്‍ നിന്നും ഒരി കിലോമീറ്റര്‍ അകലെയുള്ള ലോക്കല്‍ ട്രാം സ്‌റ്റേഷനിലേയ്‌ക്ക്‌ ഇവര്‍ നടന്നാണ്‌ പോയത്‌. അവിടെനിന്നും ഹാനോവര്‍ സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇവര്‍ തീവണ്ടിയില്‍ വിമാനത്താവളത്തിലേയ്‌ക്ക്‌‌ പോകാനായിരുന്നുവത്രേ തീരുമാനിച്ചിരുന്നത്‌.

റയില്‍വേ സ്റ്റേഷനിലിരിക്കുന്ന കുട്ടികളെക്കണ്ട്‌ സംശയം തോന്നിയ ഒരു കാവല്‍ക്കാരനാണ്‌ കുട്ടികളെ ചോദ്യം ചെയ്യുകയും പൊലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്‌തത്‌. കാര്യങ്ങള്‍ അറിഞ്ഞശേഷം പൊലീസ്‌ മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ ഏല്‍പ്പിക്കുകയായിരുന്നു.

എന്തായാലും വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്നും വിമുക്തരായിട്ടില്ലത്രേ. കഥയറിഞ്ഞ്‌ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ഒരു ചാനലിനോട്‌ ഞങ്ങള്‍ക്ക്‌ വിവാഹം കഴിയ്‌ക്കണം, അതിനായി ആഫ്രിക്കയിലേയ്‌ക്ക്‌ പോവുകയായിരുന്നുവെന്നാണ്‌ കഥാനായിക ബെല്ല പറഞ്ഞത്‌. വളരെയധികം പ്ലാന്‍ ചെയ്‌താണ്‌ തങ്ങള്‍ ഒളിച്ചോടിയതെന്നായിരുന്നു ധീരനായ കാമുകന്‍ മൈക്കിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+