നാല്‌പതുകാരിയെ മാനഭംഗപ്പെടുത്തി
ഗുഡ്‌ഗാവ്: നാല്‍പതുകാരിയെ കാബ് ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയതായി പരാതി. സെക്ടര്‍ 56ലെ മെയ്‌ഫീല്‍ഡ് ഗാര്‍ഡനില്‍ ജോലിക്കാരിയായ സര്‍ഹോള്‍ സ്വദേശിയാണ് മാനഭംഗത്തിനിരയായത്.
വെള്ളിയാഴ്‌ച രാവിലെ ജോലിക്കുന്ന പോകാനായി ഒരു കോള്‍ സെന്ററിന്റെ കാബിലാണ് ഇവര്‍ കയറിയത്. മറ്റ് യാത്രക്കാരെ ഇറക്കിയശേഷം രാജീവ് ചൗക്കില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ ഇവരെ ജോലിസ്ഥലത്ത് കൊണ്ടുപോയി ഇറക്കാമെന്ന് പറഞ്ഞുവത്രേ.
തുടര്‍ന്ന് ഡ്രൈവര്‍ വാഹനം ഭക്താവര്‍ ചൗകിലെ വിജനപ്രേദശത്തേയ്‌ക്ക് ഓടിച്ചുകൊണ്ടുപോയി അവിടെവച്ച് ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മാനഭംഗപ്പെടുത്തിയശേഷം സ്‌ത്രീയെ അവിടെ ഉപേക്ഷിച്ച് ഇയാള്‍ വണ്ടിയുമെടുത്ത് മുങ്ങുകയായിരുന്നു.
അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സ്‌ത്രീ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോള്‍ മാനഭംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് വെള്ളിയാഴ്‌ച വൈകീട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. ഇയാള്‍ ഉത്തര്‍ഖണ്ഡ് സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്.
ഒരാഴ്‌ച മുമ്പ് ഗുഡ്‌ഗാവില്‍വച്ചുതന്നെ അസമില്‍ നിന്നും വീട്ടുജോലിക്കായി എത്തിയ മറ്റൊരു സ്‌ത്രീയും മാനഭംഗത്തിനിരയായിരുന്നു.


Click it and Unblock the Notifications