പെട്രോളിന് 5 രൂപയും ഡീസിന് 3രൂപയും കുറയ്ക്കും: മന്ത്രി
മുബൈ: ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുറവ് വന്ന സാഹചര്യത്തില്‍ ഇന്ധനവില വീണ്ടും കുറയ്‌ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ പറഞ്ഞു.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും എല്‍പിജി സിലിണ്ടറിന് 25 ഡിസംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് രണ്ട് രൂപയും കുറച്ചിരുന്നു.
മണ്ണെണ്ണയുടെ വില കുറയ്ക്കുമോയെന്ന മാദ്ധ്യ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മണ്ണെണ്ണ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നത്. ഇനി ഇതില്‍ കൂടുതല്‍ കുറയ്ക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
എണ്ണവില കുറയ്‌ക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. 10-15 ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളറിനു താഴെയെത്തിയതോടെ എണ്ണക്കമ്പനികള്‍ക്ക് നഷ് ടം നികത്താനായിട്ടുണ്ട്- അദ്ദേഹം അറിയിച്ചു.
2008 ജൂലായില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 147 ഡോളറായിരുന്നു. അസംസ്‌കൃത എണ്ണവില 40 ഡോളറിനു മുകളിലെത്തിയാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വീണ്ടും നഷ്‌ടം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications