Get Updates
Get notified of breaking news, exclusive insights, and must-see stories!

പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ സിബിഐ റെയ്ഡ്

കോട്ടയം: അഭയക്കേസില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു തൊട്ടു പിന്നാലെ അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ്‌ ടെന്‍ത്‌ ഹോസ്‌റ്റലില്‍ സിബിഐ റെയ്ഡ് നടത്തി.

കൊലപാതകം നടന്ന സ്‌ഥലത്തിന്റെ സമ്പൂര്‍ണ സ്‌കെച്ച്‌ കോട്ടയം സിപിഡബ്ല്യുഡിയിലെ രണ്ട്‌ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ സിബിഐ ചിത്രീകരിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30നു തുടങ്ങിയ നടപടികള്‍ വൈകിട്ട്‌ 3.30 വരെ നീണ്ടു.

ഹോസ്‌റ്റലില്‍ അസിസ്‌റ്റന്റ്‌ മദര്‍ സുപ്പീരിയര്‍ ജനറല്‍ സൗമി, മദര്‍ സുപ്പീരിയര്‍ ലിന്‍സി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. റെയ്ഡിന് പ്രത്യേക വാറണ്ടിന്റെ ആവശ്യമില്ലെന്ന് സിബിഐ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ നടപടികളോട് സഹകരിക്കുകയായിരുന്നു.

പയസ്‌ ടെന്‍ത്‌ ഹോസ്‌റ്റലിലെ അടുക്കള, വര്‍ക്ക്‌ ഏരിയ, വാഷ്‌ ഏരിയ, അഭയയുടെ മുറി, സിസ്‌റ്റര്‍ സെഫിയുടെ മുറി, മുകളിലേക്കുളള സ്‌റ്റെയര്‍കെയ്‌സ്, ഹോസ്‌റ്റലിലെ വിവിധ നിലകള്‍, കേസിലെ പ്രധാന സാക്ഷികളിലൊരാളായ സഞ്‌ജു പി. മാത്യുവിന്റെ വീടും ഹോസ്‌റ്റലും വേര്‍തിരിക്കുന്ന മതില്‍ തുടങ്ങി വളരെ വിശദമായാണു 'ലൊക്കേഷന്‍ സ്‌കെച്ച്‌' തയാറാക്കിയിരിക്കുന്നത്‌.

അഭയ കൊല്ലപ്പെട്ടതിനു തൊട്ടു മുന്‍പും ശേഷവുമുള്ള ഹോസ്റ്റല്‍ രജിസ്റ്ററുകളും പരിശോധിച്ച സിബിഐ സംഘം ചില രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം ആറുമണിയോടെയാണ് റെയ്ഡ് പൂര്‍ത്തിയാക്കി നന്ദകുമാര്‍ നായരും സംഘവും കൊച്ചിയിലേക്ക് മടങ്ങിയത്.

അഭയ കൊല്ലപ്പെട്ട 16 വര്‍ഷം മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ മതിലിനു ഹോസ്‌റ്റല്‍ അധികൃതര്‍ ഉയരം വര്‍ധിപ്പിച്ചിട്ടുളളതായി നേരത്തേ തന്നെ സിബിഐ കണ്ടെത്തിയിരുന്നു.

നേരത്തേ പ്രതികളുടെ ജാമ്യഹര്‍ജിക്കിടെ ജസ്‌റ്റിസ്‌ കെ. ഹേമ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളെ തുടര്‍ന്നു കേസില്‍ അന്വേഷണം നിര്‍ത്തിവച്ച സിബിഐ കേസിന്റെ 'മോണിട്ടറിംഗ്‌ ജഡ്‌ജ്' ആയ ജസ്‌റ്റിസ്‌ ബസന്തിന്റെ ഇടപെടലിനേ തുടര്‍ന്നാണ്‌ അന്വേഷണ നടപടികള്‍ പുനരാരംഭിച്ചത്‌.

കേസിന്റെ മേല്‍നോട്ടച്ചുമതലയുളള ചെന്നൈ ഡിഐജി കന്തസാമി തിങ്കളാഴ്‌ച കൊച്ചിയിലെത്തും. ഹോസ്‌റ്റലില്‍ അഭയ കൊല്ലപ്പെടുമ്പോഴുണ്ടായിരുന്ന കന്യാസ്‌ത്രീകളെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണു സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+