Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചനം: ഭാര്യയ്‌ക്ക്‌ നല്‍കിയ വൃക്ക തിരിച്ചുവേണമെന്ന്‌ ഭര്‍ത്താവ്‌

Batista and Daenell
ന്യൂയോര്‍ക്ക്‌: പരസ്‌പരം മത്സരിച്ച്‌ പ്രണയിച്ചിരുന്ന കാലത്താണ്‌ റിച്ചാര്‍ഡ്‌ ബാറ്റിസ്റ്റയെന്ന അമേരിക്കക്കാരന്‍ ഡോക്ടര്‍ ഭാര്യ ഡാവ്‌നെല്ലിന്‌ തന്റെ വൃക്ക ദാനം ചെയ്‌തത്‌.

പിന്നീട്‌ തന്നെ മറന്ന്‌ മറ്റൊരാളെ പ്രണയിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയോട്‌ തന്റെ വൃക്ക തിരികെ വേണമെന്ന്‌ ബാറ്റിസ്റ്റ ആവശ്യപ്പെട്ടാല്‍ അതിനെ കുറ്റം പറയാന്‍ കഴിയുമോ.

തന്നെത്തഴഞ്ഞ്‌ ഭാര്യ മറ്റൊരാളെ പ്രണയിച്ചാല്‍ വിവാഹബന്ധം പിരിയുന്നതാണ്‌ നല്ലതെന്നുതന്നെയാണ്‌ ബാറ്റിസ്റ്റയുടെ അഭിപ്രായം. എന്നാല്‍ വിവാഹമോചനം നടക്കണമെങ്കില്‍ താന്‍ നല്‍കിയ കിഡ്‌നി ഭാര്യ തിരിച്ചുതരണമെന്നാണ്‌ ബാറ്റിസ്റ്റ പറയുന്നത്‌.

ന്യൂയോര്‍ക്കില്‍ സര്‍ജനാണ്‌ ബാറ്റിസ്‌റ്റ, ഡാവ്‌നെലാകട്ടെ നഴ്‌സും. എന്തായാലും ബാറ്റിസ്‌റ്റയുടെയും ഡാവ്‌നെലിന്റെയും വിവാഹമോചനക്കേസ്‌ അവയവദാനത്തിലെ ധാര്‍മ്മികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുകൂടി തിരികൊളുത്തിയിരിക്കുകയാണ്‌.

1990ല്‍ വിവാഹിതരായ ബാറ്റിസ്റ്റയ്‌ക്കും ഡാവ്‌നെലിനും മൂന്നു പെണ്‍കുട്ടികളുണ്ട്‌. വളരെ മുമ്പേതന്നെ ഡാവ്‌നെല്‍ ഒരു വൃക്കരോഗിയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ 2001ലാണ്‌ ഡാവ്‌നെലിന്‌ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌.

പിതാവും സഹോദരനും ഡാവ്‌നെലിന്‌ വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും ഇവരുടെ ശരീരത്തിന്‌ യോജിക്കുന്നത്‌ ഭര്‍ത്താവിന്റെ വൃക്കയായിരുന്നു. അങ്ങനെ സന്തോഷത്തോടെ ബാറ്റിസ്‌റ്റ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം ഭാര്യ്‌ക്ക്‌ നല്‍കി.

വിജയകരമായി ശസ്‌ത്രക്രിയ നടക്കുകയും ഡാവ്‌നെല്‍ പുതിയ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുവരുകയും ചെയ്‌തു. ആരോഗ്യം വീണ്ടെടുത്ത ഡാവ്‌നെല്‍ കരാട്ടേ പഠിക്കാന്‍ പോയി. കരാട്ടെക്ലാസില്‍വച്ച്‌ മറ്റൊരാളെക്കണ്ട്‌ പ്രണയത്തിലാവുകയും ചെയ്‌തു.

ഇതോടെ ബാറ്റിസ്‌റ്റയുമായി ഡാവ്‌നെല്‍ അകലാന്‍ തുടങ്ങി. 2005ല്‍ ബാറ്റിസ്റ്റയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട്‌ ഡാവ്‌നെല്‍ ഹര്‍ജി നല്‍കി.

ബാറ്റിസ്‌റ്റ തകര്‍ന്നുപോയി. ജീവനുതുല്യം സ്‌നേഹിച്ച്‌ ശരീരത്തിന്റെ ഒരു ഭാഗംതന്നെ നല്‍കി ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുകൊണ്ടുവന്ന വ്യക്തി ചതിക്കുന്നതിനേക്കാള്‍ വലിയ വേദനയില്ലെന്ന്‌ ന്യൂയോര്‍ക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബാറ്റിസ്റ്റ സ്വരമിടറിക്കൊണ്ട്‌ പറഞ്ഞു.

വിവാഹമോചനത്തിന്റെ ഭാഗമായി ബാധ്യതകളെല്ലാം അവസാനിപ്പിക്കുമ്പോള്‍ താന്‍ നല്‍കിയ വൃക്കകൂടി തിരികെത്തരാന്‍ ഡാവ്‌നെല്‍ തയ്യാറാകണമെന്നും ബാറ്റിസ്‌റ്റ പറഞ്ഞു.

വൃക്ക തന്നില്ലെങ്കില്‍ അതിന്റെ വിലയായി 15ലക്ഷം ഡോളറെങ്കിലും തനിക്ക്‌ കിട്ടണമെന്നും ബാറ്റിസ്‌റ്റ ആവശ്യപ്പെടുന്നു. അടുത്ത ഏതാനും ദിവസത്തിനിടെ കോടതി ഇവരുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+