യുഎസില്‍ 6,32,000 പേര്‍ക്ക് ജോലി പോയി
വാഷിങ്‌ടണ്‍: ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷതയില്‍നിന്നും കരകയറാന്‍ കഴിയാതെ അമേരിക്കക്കാര്‍ ഉഴലുന്നു. ഡിസംബറില്‍ മാത്രം ഇവിടെ ആറു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
ഇതോടെ രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം 7.2 ശതമാനമായി ഉയര്‍ന്നു. 1993ന് ശേഷം അമേരിക്കയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്കാണിത്. 2008 നവംബറില്‍ ഇത് 6.8 ശതമാനമായിരുന്നു.
യുഎസ് സര്‍ക്കാര്‍ തന്നെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 2008ല്‍ 6,32,000 ആളുകളാണ് തൊഴില്‍ രഹിതരായത്. 1945ന് ശേഷം ആദ്യമായിട്ടാണ് ഇവിടെ ഒരു വര്‍ഷം ഇത്രയധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്.
നിര്‍മ്മാണ മേഖലയില്‍ 1,01,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായപ്പോള്‍ മൊത്തവ്യാപാര മേഖലിയല്‍ 76,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. വ്യവസായ സേവന മേഖലയില്‍ 1,13000 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
അതേസമയംതന്നെ വിദ്യാഭ്യാസ ആരോഗ്യമേഖലയില്‍ 45,000 പേര്‍ പുതുതായി തൊഴില്‍ നേടിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ 7000 പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറിയ പാര്‍ട് ടൈം ജോലികളില്‍ ചേര്‍ന്നാണ് സ്ഥിരം തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറെയും ജീവിതമാര്‍ഗം കണ്ടെത്തുന്നത്.












Click it and Unblock the Notifications