സിംബാബ്‌വെയില്‍ സൈനികര്‍ക്ക് ആനയിറച്ചി
ഹരാരെ: സിംബാബ്‌വെയില്‍ സൈനികര്‍ക്ക് ആനയിറച്ചി നല്‍കുന്നതായി റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യം ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണത്രേ സൈനികര്‍ക്ക് റേഷനായി ആനയിറച്ചി നല്‍കുന്നത്.
പതിവായി പോത്തിറച്ചി നല്‍കുന്ന് ചെലവ് കൂടുതലായതിനാലാണത്രേ സര്‍ക്കാര്‍ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നത്. 2008 ജൂണ്‍ മുതല്‍ സൈനികര്‍ക്ക് ആനയിറച്ചി നല്‍കിവരുന്നുണ്ടെന്ന് സിംബാബ്‌വെയിലെ വന്യജീവി സംരക്ഷണവിഭാഗത്തിലെ ജോണി റോഡ്‌റിഗ്‌സ് പറഞ്ഞതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
45000 ആനകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം മാത്രമേ സിംബാബ്‌വെ നാഷണല്‍ പാര്‍ക്കിനുള്ളു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഒരുലക്ഷത്തോളം ആനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം സൈനികര്‍ക്ക് കൃത്യമായി ശംബളം നല്‍കാന്‍ പോലും റോബര്‍ട് മുഗാബെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയുന്നില്ലത്രേ.
ആനയിറച്ചി നല്‍കി സൈനികരുടെ ഭക്ഷണച്ചെലവില്‍ കുറവു വരുത്തുകയാണെന്നാണ് റോഡ്‌റിഗ്‌സ് പറയുന്നത്. എന്നാല്‍ ഈ രീതി തുടര്‍ന്നാണ് ആനകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിംബാബ്‌വെയിലെ പ്രതിരോധവകുപ്പ് ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൈനികര്‍ ആനയിറച്ചി കഴിയ്‌ക്കുന്നതായി സിംഓണ്‍ലൈന്‍ എന്ന ഒരു വെബ്‌സൈറ്റ് ഒരു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്തനല്‍കിയിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് റോര്‍ട് മുഗാബെയുടെ അധികാരം നിലനിര്‍ത്താനുള്ള നീക്കങ്ങളില്‍ സൈനും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications