പീഡനം: സിപിഎം സംസ്‌ഥാന സെക്രട്ടറിയെ പുറത്താക്കി
കൊച്ചി: പാര്‍ട്ടിപ്രവര്‍ത്തകന്റെ വിധവയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ സിപിഎം പഞ്ചാബ് സംസ്‌ഥാന സെക്രട്ടറി ബല്‍വന്ത് സിങിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
ആരോപണത്തെത്തുടര്‍ന്നു കഴിഞ്ഞ ഒക്‌ടോബറില്‍തന്നെ സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സിംഗിനെ പുറത്താക്കാനുള്ള തീരുമാനത്തിന് ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. പോഷകസംഘടനാ ഭാരവാഹിത്വത്തില്‍നിന്നു നീക്കം ബല്‍വന്ത് സിങിനെ നീക്കം ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ സെപ്‌റ്റംബറിലാണു സംഗരൂരിലെ പാര്‍ട്ടിപ്രവര്‍ത്തകന്റെ വിധവയെ ബല്‍വന്ത് ലൈംഗികമായി പീഡിപ്പിച്ചത്. അവര്‍ ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ടെലിഫോണില്‍ വിളിച്ചു അറിയിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം തന്നെ ഇവരും സജീവ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് വൃന്ദാകാരാട്ട്, നിലോല്‍പല്‍ ബസു, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരെ സംഭവം അന്വേഷിക്കാന്‍ കാരാട്ട് ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് സിംഗിനെ സെക്രട്ടറി സ്‌ഥാനത്തുനിന്നു നീക്കിയത്.












Click it and Unblock the Notifications