സത്യം: പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു
ദില്ലി: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കി.
എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരേഖ്, നാസ്കോം മുന്‍ ചെയര്മാന് സി. അച്യുതന്, സെബി അംഗം കിരണ്‍ കാര്‍നിക് എന്നീ മൂന്നംഗങ്ങളാണ് ബോര്‍ഡിലുള്ളത്. കൂടുതല്‍ അംഗങ്ങളെ ഉടന്നിയമിക്കുമെന്നും കമ്പനിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും കേന്ദ്ര കോര്പ്പറേറ്റ്കാര്യമന്ത്രി പിസി ഗുപ്ത പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ സത്യത്തിന്റെ ബോര്‍ഡ് മീറ്റിങ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലാഭക്കണക്ക് പെരുപ്പിച്ച് കാട്ടി 7800 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഏറ്റുപറഞ്ഞ് ചെയര്‍മാനായിരുന്ന ബി രാമലിംഗരാജു രാജിവച്ചതോടെയാണ് സത്യം പ്രതിസന്ധിയിലായത്.
കോര്‍പ്പറേറ്റ് ലോകത്തെയാകെ ഞെട്ടിച്ച തട്ടിപ്പിന്റെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒപ്പംതന്നെ കമ്പനി ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സത്യം കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള ലസാഡ് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ ബോര്‍ഡില്‍ അംഗത്വം വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പ്രേംചന്ദ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലെ ഓഹരി രേഖപ്രകാരം സത്യത്തില്‍ ലസാഡിന് 2.15 ശതമാനം ഓഹരികളാണുള്ളത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications