ഭര്‍ത്താവിനെതിരെ പീഡനാരോപണവുമായി നടി
മുംബൈ: ബോളിവുഡിലെ ആദ്യകാല നടി വിദ്യസിന്‍ഹ ഭര്‍ത്തൃപീഡനത്തിനെതിരെ പോലീസില്‍ പരാതിനല്‌കി. പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് നേതാജി സലുങ്കെയെ പൊലീസ് അറസ്റ്റുചെയ്തു.
ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുന്നതായാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച അറസ്റ്റിലായ എഴുപതുകാരനായ നേതാജി സാലുങ്കെ ജാമ്യം നേടി പുറത്തുവന്നിട്ടുണ്ട്.
1996ല്‍ ആദ്യഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍ മരിച്ചതിന് ശേഷമാണ് വിദ്യ ഡോക്ടറായ സാലുങ്കയെ പരിചയചപ്പെടുന്നത്. സാലുങ്കയുടെ ആദ്യഭാര്യ മരിച്ചുപോയിരുന്നു.
പരിചയപ്പെട്ട് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ വിദ്യ ഇദ്ദേഹത്തെ വിവാഹം ചെയ്ത് ഒപ്പം താമസിക്കാനും തുടങ്ങി. എന്നാല്‍ അടുത്ത കുറേ ദിവസങ്ങളായി ഇവരുടെ ബന്ധം വഷളാവുകയായിരുന്നുവത്രേ. രജനീഗന്ധ, ഛോട്ടി സി ബാത്ത് എന്നീ ചിത്രങ്ങളില്‍ വിദ്യസിന്‍ഹയുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു.












Click it and Unblock the Notifications