യുവാക്കള്‍ക്കിടയില്‍ മദ്യപാനം കൂടുന്നു
ചെന്നൈ: ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ മദ്യപാനം കൂടിവരുന്നതായി റിപ്പോര്‍ട്ട്. പശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമാണ് മദ്യപാനം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യുവാക്കളുടെ മദ്യപാനത്തില്‍ 60ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അസോച്ചത്തിന്റെ സാമൂഹിക വികസന വിഭാഗം നടത്തിയ സര്‍വ്വേയിലാണ് യുവാക്കളില്‍ മദ്യപാനം കൂടുന്നതായി കണ്ടെത്തിയത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
കോളെജ് ഹോസ്‌റ്റലുകളിലും മറ്റും താമസിക്കുന്ന യവാക്കളിലാണ് മദ്യപാന പ്രവണത കൂടുതല്‍ കാണുന്നത്. ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന 19നും 26നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പദ്യപാനശീലം 60ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് അസോച്ചത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമീണ മേഖലകളിലെ കുടുംബങ്ങളില്‍ ഭൂരിഭാഗം പുരുഷന്മാരും വരുമാനത്തിന്റെ 27ശതമാനം മദ്യപാനത്തിനായി ഉപയോഗിക്കുന്നു. ഇതേസമയം നഗരപ്രദേശങ്ങളില്‍ വരുമാനത്തിന്റെ 38ശതമാനമാണ് മദ്യപാനത്തിനായി ഉപയോഗിക്കപ്പെടുന്നത്.
ബ്രാണ്ടിയാണ് ആളുകള്‍ക്ക് ഏറ്റവും പ്രിയ്യപ്പെട്ട മദ്യയിനമെന്നും വിസ്‌കി ഇതിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications