കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജു ജുഡീഷ്യല്‍ കസ്റ്റഡിയില്‍; വദ്‌ലമണി അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: സാമ്പത്തിക ക്രമക്കേടുകള്‍ നടന്ന സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്റെ മുന്‍ചെയര്‍മാന്‍ ബി. രാമലിംഗരാജുവിനെയും സഹോദരന്‍ രാമരാജുവിനെയും ഹൈദരാബാദ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട്‌ ജനവരി 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

ഒരുമണിക്കൂര്‍ വാദം കേട്ട കോടതി, ഇരുവരെയും തുടരന്വേഷണത്തിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു രാത്രിയോടെ ഇവരെ കനത്ത ബന്തവസില്‍ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്കു നീക്കി.

നാടകീയമായ കീഴടങ്ങലിനെത്തുടര്‍ന്ന് വെള്ളിയാഴ്‌ചയാണ്‌ ആന്ധ്രാ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം രാജുവിനെ അറസ്റ്റുചെയ്‌തത്‌. ഇതിനിടെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത സത്യം ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വദ്‌ലമണി ശ്രീനിവാസിനെ പോലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്.

തിങ്കളാഴ്‌ച രാമലിംഗരാഡു ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന്‌ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. വ്യാജരേഖ ചമയ്‌ക്കല്‍, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണ്‌ രാമലിംഗരാജുവിനെതിരെ കേസെടുത്തിരിക്കുന്നത്‌.

ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. വെള്ളിയാഴ്‌ച രാത്രി മുഴുവന്‍ രാജുവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു പുലര്‍ച്ചെ മൂന്നുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട രാമലിംഗരാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

രാജുവിന്‌ കടുത്ത രക്തസമ്മര്‍ദമുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്ധ്രാപ്രദേശ്‌ പോലീസിനു പുറമെ സെബിയും കേന്ദ്രകമ്പനി കാര്യവകുപ്പും 'സത്യ'ത്തിലെ ക്രമക്കേട്‌ അന്വേഷിക്കുന്നുണ്ട്‌.

രാജുവിനെ ചോദ്യം ചെയ്യാന്‍ സെബി അധികൃതര്‍ അനുമതി തേടിയെങ്കിലും മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ വിട്ടുതരാനാവില്ലെന്നു പോലീസ് അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് സെബി കോടതിയെ സമീപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X