Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിവില്ല; പാകിസ്‌താന്‍ ഭീകരരെ സ്വതന്ത്രരാക്കി

ദില്ലി: പലസമയത്ത്‌ പലയിടത്തായി ആക്രമണം നടത്തിയതിന്‌ അറസ്റ്റിലായ ഭീകരരെ തെളിവില്ലെന്ന കാരണത്താല്‍ പാകിസ്‌താന്‍ അധികൃതര്‍ ജയില്‍മോചിതരാക്കി.

വട്ടയച്ചവരില്‍ അല്‍-ഖ്വയ്‌ദ, താലിബാന്‍, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളില്‍ നിന്നുള്ള കൊടും ഭീകകര്‍ ഉള്‍പ്പെടുന്നുണ്ട്‌. പാക്‌ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചവരും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ കേസിലുള്‍പ്പെട്ട 12പേരാണത്രേ ജയില്‍ മോചിതരായത്‌. മോചിപ്പിച്ചവരെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും കിട്ടിയിട്ടില്ലെന്നും അവര്‍ അതാത്‌ സംഘടനകളില്‍ത്തന്നെ തിരിച്ചെത്തി സജീവപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടാകുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

പാകിസ്‌താനിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റിന്റെ(സിഐഡി) കണക്കുകളെ ഉദ്ധരിച്ച്‌ ദി ഹെറാള്‍ഡ്‌ മാഗസിനാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. റിപ്പോര്‍ട്ട്‌ പ്രകാരം 2002 മുതല്‍ 2007വരെ 121 കൊടും ഭീകരരെ പാകിസ്‌താന്‍ വിട്ടയച്ചിട്ടുണ്ട്‌. ഇവരില്‍ പലരുടെയും പേരുകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്‌.

പുറത്തുവിട്ട തീവ്രവാദികള്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയാല്‍ അതിശയിക്കേണ്ടതില്ലെന്നും അവര്‍ അതിനുവേണ്ടി തയ്യാറെടുക്കുകയായിരിക്കുമെന്നും സിഐഡിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+