ലോറി സമരം തുടരുന്നു; ചര്‍ച്ചയ്ക്കില്ലെന്ന് ഉടമകള്‍
ദില്ലി: രാജ്യവ്യാപകമായി നടക്കുന്ന ചരക്കുലോറി സമരം ഏഴാം ദിവസത്തിലേയ്ക്ക് കടുന്നു. സമരവും അതുമൂലമുണ്ടായ വിലക്കയറ്റവും ജനജീവിതത്തെ രൂക്ഷമായി ബാധിച്ച സാഹചര്യത്തില്‍ കേന്ദ്രഗതാഗതമന്ത്രി ടിആര്‍ ബാലു ട്രക്കുടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ അവശ്യ സേവന നിയമ(എസ്മ) പ്രകാരം അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയയ്ക്കാതെ ചര്‍ച്ചക്കില്ലെന്നാണ് ട്രക്കുടമകളുടെ സംഘടനയായ ഓള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് കോണ്‍ഗ്രസിന്റെ(എഐഎംടിസി)നിലപാട്.
സംഘടനാ പ്രസിഡന്റ് ചരണ്‍ സിങ് ലോറ, സെക്രട്ടറി എസ് വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ 32 പേരെ വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ഗതാഗതമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച ദില്ലിയില്‍ ചേരുന്നുണ്ട്.
ഡീസല്‍വില 10 രൂപ കുറയ്ക്കണമെന്നും ടയര്‍ വിലയിലെ അപാകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോറി ഉടമകള്‍ സമരം നടത്തുന്നത്. ഡീസല്‍വില 3രൂപയും, പെട്രോള്‍ വില 5രൂപയും കുറയ്ക്കാമെന്ന കേന്ദ്രനിലപാട് സ്വീകാര്യമല്ലെന്നാണ് ഉടമകള്‍ പറയുന്നത്.
സമരത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും ചരക്കുനീക്കം സ്തംഭിച്ചിരിക്കുകയാണ്. 60 ലക്ഷം ലോറികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications